ആരാധകരെ ശാന്തരാകുവിൻ; ക്രിസ്റ്റ്യാനോ റൊണാൾഡോ 2030 ലെ ലോകകപ്പിലും പന്ത് തട്ടിയേക്കും

Wait 5 sec.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2030 ലോകകപ്പിലും പന്തുതട്ടാനുള്ള സാധ്യത തെളിയുന്നു. ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ സ്പെയിനിനോട് പരാജയപ്പെട്ടതിനു പിന്നാലെ ഈ ലോകകപ്പിൽ നിന്നും വിടവാങ്ങിയിരുന്നു. ഇതു തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് താരം നേരത്തെ അറിയിച്ചതിനാൽ തന്നെ പറങ്കിപ്പടയുടെ തോൽവിയെ ഏറെ നിരാശയോടെ ആണ് റൊണാൾഡോ ആരാധാകർ കണ്ടത്.എന്നാൽ സൂപ്പർതാരത്തിന്റെ ആരാധകർക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. പുതിയതായി ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ജോർഗേ ജീസസ് റൊണാൾഡോ തന്റെ സെലക്ഷൻ പദ്ധതികളുടെ ഭാഗമാണെന്നും 41 വയസ്സുകാരനായ റൊണാൾഡോ ഫോമും ഫിറ്റ്നസും നിലനിർത്തുന്നുണ്ടെങ്കിൽ, അദ്ദേഹത്തിന് ടീമിൽ ഇടം പിടിക്കാൻ സാധിക്കുമെന്നും വ്യക്തമാക്കി.Also Read: വെറും അഭ്യൂഹം; ടീമിൽ ഭിന്നതയെന്ന വാർത്തയെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ട് നായകൻ ഹാരി കെയിൻനാലു വർഷത്തെ കാലാവധിയാണ് ജീസസിന് നൽകിയിരിക്കുന്നത്. അങ്ങനെയെങ്കിൽ പോർച്ചുഗൽ സ്പെയിനിനും മൊറോക്കോയ്ക്കും ഒപ്പം ആതിഥേയത്വം വഹിക്കുന്ന 2030 ലോകകപ്പിൽ റൊണാൾഡോയ്ക്ക് പന്ത് തട്ടാൻ സാധിക്കും. സ്വന്തം മണ്ണിൽ ലോകകകപ്പ് കളിക്കാനുള്ള അവസരം മുന്നിൽ കണ്ട് റൊണാൾഡോ തന്റെ വിരമിക്കൽ തീരുമാനം പിൻവലിക്കുമെന്നാണ് വലിയൊരു വിഭാഗം ആരാധകരും കരുതുന്നത്.The post ആരാധകരെ ശാന്തരാകുവിൻ; ക്രിസ്റ്റ്യാനോ റൊണാൾഡോ 2030 ലെ ലോകകപ്പിലും പന്ത് തട്ടിയേക്കും appeared first on Kairali News | Kairali News Live.