ശീതകാല പച്ചക്കറി ഗ്രാമത്തിലേക്ക് ഒരു യാത്ര പോയാലോ

Wait 5 sec.

മൂന്നാറി​ന്റെ കാഴ്ച്ചകൾക്കുമപ്പുറം വ്യത്യസ്തമായ, പ്രകൃതിയുടെ മറ്റൊരു വിസ്മയം ഒളിഞ്ഞിരിപ്പുണ്ട്. അതെ മൂന്നാറിൽ നിന്നും ഏകദേശം 45 കിലോമീറ്റർ അകലെ, തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു ​ഗ്രാമം വട്ടവട. ശീതകാല പച്ചക്കറി ഗ്രാമം എന്നു വട്ടവടെ പറയാറുണ്ട്.മാട്ടുപ്പെട്ടി ഡാമും, കുണ്ടള തടാകവും, ടോപ്പ് സ്റ്റേഷനും , പൈൻ കാടുകളുടെ തണലിലൂടെയുള്ള യാത്ര അവസാനിക്കുന്നത് വട്ടവടയെന്നാ കൊച്ചു​ഗ്രാമത്തിലാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ തണുത്ത കാറ്റ് നമ്മളെ സ്വീകരിക്കുന്നു.വട്ടവടയുടെ ഏറ്റവും വലിയ സവിശേഷതയെന്നത് അവിടുത്തെ ഭൂപ്രകൃതി തന്നെയാണ്.മലഞ്ചെരുവുകളിൽ തട്ടുതട്ടായി തിരിച്ചിരിക്കുന്ന കൃഷിയിടങ്ങൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. ക്യാബേജ്, കാരറ്റ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ് എന്നിവയ്ക്ക് പുറമെ വൈവിധ്യമാർന്ന പഴവർഗ്ഗങ്ങളായ സ്ട്രാബെറി, പാഷൻ ഫ്രൂട്ട്, പ്ലംസ്, പീച്ച് തുടങ്ങിയ ശീതകാല പഴങ്ങൾ ഇവിടെ സുലഭമാണ്.ALSO READ :യാത്രയ്ക്ക് ഒരുങ്ങുവാണോ എന്നാൽ അതിരപ്പള്ളി വാൽപ്പാറയിൽ പോയാലോപ്രകൃതിഭംഗി മാത്രമല്ല മറിച്ച് അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയും. തമിഴും മലയാളവും കലർന്ന ഭാഷയും. മൺചുവരുകളും പുല്ലുമേഞ്ഞ മേൽക്കൂരകളുമുള്ള പരമ്പരാഗത വീടുകൾ ഇന്നും ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ട്രെക്കിംഗും ക്യാമ്പിംഗും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് വട്ടവട ഉചിതമാണ്.The post ശീതകാല പച്ചക്കറി ഗ്രാമത്തിലേക്ക് ഒരു യാത്ര പോയാലോ appeared first on Kairali News | Kairali News Live.