യുഡിഎഫ് നിയന്ത്രണത്തിലുള്ള കടത്തനാട് ലേബർ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്നാരംഭിക്കും. കോഴിക്കോട് വടകര ആർഡിഒ ഓഫീസിന് മുന്നിലെ സമരത്തിൽ വഞ്ചിതരായ നിക്ഷേപകർ ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. കേസിലെ പ്രതികളായ റിനീഷ്, ഡിസിസി സെക്രട്ടറി സുധീർ കുമാർ എന്നിവരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.The post കടത്തനാട് ലേബർ സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പ്: ആക്ഷൻ കമ്മിറ്റിയുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം ഇന്നുമുതൽ appeared first on Kairali News | Kairali News Live.