പാലാ നഗരസഭയ്ക്ക് പിന്നാലെ തൊടുപുഴ നഗരസഭയിലും യുഡിഎഫിൽ തമ്മിലടി. നിലവിലെ ചെയർപേഴ്സൺ സാബിറ ജലീലിനെ പുറത്താക്കാൻ യുഡിഎഫിനുള്ളിൽ അണിയറ നീക്കങ്ങൾ സജീവാണ്. അഴിമതിക്ക് കൂട്ടുനിൽക്കാത്തത് കൊണ്ടാണ് തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നതെന്ന് സാബിറ ജലീൽ പറയുന്നു. നഗരസഭയിൽ യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം ഭരണ സ്തംഭനമാണ്.ALSO READ: ‘ബിജെപി കൗൺസിലർക്ക് സത്യപ്രതിജ്ഞയ്ക്ക് സൗകര്യങ്ങൾ ഒരുക്കിയത് സതീശൻ സർക്കാർ, ആരാണ് ശരിക്കും കേരളം ഭരിക്കുന്നത്’ ; വികെ സനോജ്രാജി വെക്കേണ്ടി വന്നാൽ സംഭവിച്ചത് എന്തെന്ന് തുറന്നു പറയുമെന്നും സാബിറ ജലീൽ പ്രതികരിച്ചു. അതേസമയം വൈസ് ചെയർമാന്റെ നേതൃത്വത്തിൽ സാമാന്തര ഭരണസമിതി രൂപീകരിക്കാനാണ് യുഡിഎഫിന്റെ നീക്കം. എന്നാൽ യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം നിലവിൽ നഗരസഭയിൽ ഭരണസംവിധാനങ്ങൾ അവതാളത്തിൽ ആയിരിക്കുകയാണ്.Internal differences within the UDF have intensified in Thodupuzha Municipality, with efforts underway to remove Chairperson Sabira Jalil. She alleges the move is linked to her stand against corruption.The post പാലായിൽ മാത്രമല്ല തൊടുപുഴ നഗരസഭയിലും യുഡിഎഫിൽ തമ്മിലടി രൂക്ഷം, ചെയർപേഴ്സണെ പുറത്താക്കാൻ നീക്കം appeared first on Kairali News | Kairali News Live.