ലോകകപ്പിന്റെ സെമിഫൈനലിൽ സ്പെയിനിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിനു പിന്നാലെ റഫറിയെ വിമർശിച്ച് ഫ്രാൻസിന്റെ മാനേജർ ദിദിയർ ദെഷാംപ്സ്. തുടർച്ചയായ മൂന്നാം ലോകകപ്പിലും തന്റെ ടീമിനെ ഫൈനലിലെത്തിച്ച് വിരമിക്കാമെന്ന ദെഷാംപ്സിന്റെ പ്രതീക്ഷയാണ് സ്പെയിനിനെതിരായ 2-0 പരാജയത്തോടെ അസ്തമിച്ചത്.മത്സരത്തിലെ തോൽവിക്ക് പിന്നാലെ മത്സരം നിയന്ത്രിച്ച സാൽവഡോർ സ്വദേശി ഇവാൻ ആർക്കിഡെസ് ബാർട്ടൺ സിസ്‌നെറോസിനെതിരെ കടുത്ത വിമർശനം ആണ് അദ്ദേഹം ഉന്നയിച്ചത്. “എന്തെങ്കിലും പറഞ്ഞാൽ, ഞങ്ങൾ തോറ്റതിന്റെ നിരാശയിൽ പറയുകയാണെന്ന് പറയും… പക്ഷേ ഞാൻ നിങ്ങളോട് ചോദിക്കുന്നു, ഒരു സെമിഫൈനൽ നിയന്ത്രിയ്ക്കാൻ ഈ റഫറി യോഗ്യനാണോ?” അദ്ദേഹം ചോദിച്ചു.Also Read:ഫിഫ ലോകകപ്പ് 2026:മെസ്സിയുടെ അർജന്റീനയോ അതോ കെയ്‌നിന്റെ ഇംഗ്ലണ്ടോ; ആരാകും ഫൈനലിൽ സ്പെയിനിന്റെ എതിരാളി?കളിയുടെ ആദ്യ പകുതിയിൽ ലാമിനെ യമലിനെ വീഴ്ത്തിയതിന് സ്പെയിനിന് പെനാൽറ്റി അനുവദിച്ചതാണ് ഫ്രഞ്ച് പരിശീലകനെ ചൊടിപ്പിച്ചത്. റഫറി ഫൗൾ വിധിച്ചതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി വലയിലാക്കി ഒയർസബാൾ സ്പെയിനിനു നിർണ്ണായക ലീഡ് നൽകി. റഫറിയെ വിമര്ശിക്കുന്നതിനൊപ്പം തന്റെ ടീം ഇന്ന് മികച്ച പ്രകടനം അല്ല പുറത്തെടുത്തതെന്ന വസ്തുത അദ്ദേഹം അംഗീകരിച്ചു. ഒപ്പം സ്പെയിൻ മികച്ച പ്രതിരോധമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. French manager criticizes referee after semi-final defeatThe post ഫിഫ ലോകകപ്പ് 2026: സെമിയിലെ പരാജയത്തിന് പിന്നാലെ റഫറിയെ വിമർശിച്ച് ഫ്രഞ്ച് മാനേജർ appeared first on Kairali News | Kairali News Live.