ഒരു കാലത്ത് കോഴിക്കോട് നഗരത്തിന്റെ കച്ചവട മുഖമായിരുന്ന പാളയം മാർക്കറ്റ് കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന് എൻഐടി പഠന റിപ്പോർട്ട്. കാലിക്കറ്റ് എൻഐടി സിവിൽ എൻജിനിയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് കച്ചവട സ്ഥാപനങ്ങൾ മാർക്കറ്റിൽ പ്രവർത്തിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത് . അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലല്ല കെട്ടിടങ്ങളുടെ അവസ്ഥയെന്നും കോർപറേഷന് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.ALSO READ: പാലായിൽ മാത്രമല്ല തൊടുപുഴ നഗരസഭയിലും യുഡിഎഫിൽ തമ്മിലടി രൂക്ഷം, ചെയർപേഴ്സണെ പുറത്താക്കാൻ നീക്കം1961ൽ പ്രവർത്തനമാരംഭിച്ച പാളയം മാർക്കറ്റിന്റെ നിലവിലെ സ്ഥിതി ഏറെ ശോചനീയമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. എൻജിനിയറിങ് ചട്ടങ്ങൾ പാലിക്കാതെയാണ് മിക്ക കടകളുടെയും രൂപകൽപ്പന. അറ്റകുറ്റപ്പണികൾ സാധ്യമാകുന്ന രീതിയിലല്ല കെട്ടിടങ്ങളുടെ സ്ഥിതി. സിമന്റ് കോൺക്രീറ്റ് ചെയ്ത കെട്ടിടങ്ങളിൽപ്പോലും ചോർച്ചയുടെ വ്യാപ്തി വലുതാണ്. പുതുതായി നിർമിച്ച മാർക്കറ്റ് കെട്ടിടത്തിലേക്ക് കച്ചവടക്കാരെ എത്രയും വേഗം പുനരധിവസിപ്പിക്കും എന്നും മേയർ ഓ സദാശിവൻ പറഞ്ഞു.An NIT Calicut study has found that the Palayam Market building in Kozhikode is structurally unsafe and unfit for commercial use, recommending rehabilitation of traders to the new market complex.The post പാളയം മാർക്കറ്റ് കെട്ടിടം പ്രവർത്തനക്ഷമമല്ല; എൻഐടി പഠന റിപ്പോർട്ട് appeared first on Kairali News | Kairali News Live.