വയനാട്ടിൽ ക്വാറി-വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം പിൻവലിച്ചു, മേപ്പാടിയിൽ നിയന്ത്രണം തുടരും

Wait 5 sec.

വയനാട് ജില്ലയിലെ ക്വാറികൾക്കും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ഉത്തരവായി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ജൂലൈ 18 വരെ ഗ്രീൻ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ക്വാറികൾ, വിനോദ സഞ്ചാര-സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ് ഹോംസ്റ്റേ, റിസോർട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടത്.ALSO READ: ഈ നേട്ടം ഓരോ മലയാളിക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷം; അനിൽ മേനോന് അഭിനന്ദനങ്ങളുമായി പിണറായി വിജയൻഎടക്കൽ ടൂറിസം കേന്ദ്രം, മുനീശ്വരം കുന്ന്, കുറുവാ ദ്വീപ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ മേപ്പാടിയിൽ നിയന്ത്രണം തുടരും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8, 9,10, 11, 12,13 വാർഡുകളിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായുള്ള ട്രക്കിംഗ്, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണ് നീക്കത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും തുടരും. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 55 പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.The post വയനാട്ടിൽ ക്വാറി-വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണം പിൻവലിച്ചു, മേപ്പാടിയിൽ നിയന്ത്രണം തുടരും appeared first on Kairali News | Kairali News Live.