തിരുവനന്തപുരം | പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളിയായ യുവതി മരിച്ചു. കൊല്ലം ഏരൂര്‍ വിളക്കുപാറ ആയിരുനെല്ലൂര്‍ ഷാജി ഭവനത്തില്‍ ഇസ്രായേല്‍ കുട്ടിയുടെ ഭാര്യ എലിസബത്താണ് (38) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.ഇടമണ്‍, പുനലൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും പനി ഭേദമാകാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനിയെ തുടര്‍ന്നുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ ഏരൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.Content Highlights:A young woman working under the employment guarantee scheme has passed away due to a severe fever. The incident has raised local health concerns as viral infections continue to spread. Authorities are monitoring the situation to ensure public safety and prevent further outbreaks.