വെറും അഭ്യൂഹം; ടീമിൽ ഭിന്നതയെന്ന വാർത്തയെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ട് നായകൻ ഹാരി കെയിൻ

Wait 5 sec.

ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിൽ വലിയ ഭിന്നതകൾ ഉണ്ടെന്ന വാർത്തയെ തള്ളിക്കളഞ്ഞു നായകൻ ഹാരി കെയിൻ. ഭിന്നത സൃഷ്ടിക്കാൻ എളുപ്പമാണെന്നും എന്നാൽ അത് ഈ ടീമിൽ വിലപ്പോവില്ലെന്നും ഇംഗ്ലീഷ് നായകൻ മാധ്യമങ്ങളോട് പറഞ്ഞു.നേരത്തെ, ടീമിന്റെ പരിശീലകൻ തോമസ് ടൂച്ചൽ ടീമിന്റെ സൂപ്പർ താരം ജൂഡ് ബില്ലിങ്‌ഹാമും അത്ര രസത്തിൽ അല്ലെന്ന വാർത്ത പുറത്ത് വിട്ടത് ഇംഗ്ലീഷ് മാധ്യമങ്ങൾ തന്നെയാണ്. മത്സര വേദിയിൽ വച്ചു ഇരുവരും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെട്ടത് വിവാദമായിരുന്നു.Also Read:ഫിഫ ലോകകപ്പ് 2026: ഫ്രാൻസിന്റെ ചിറകരിഞ്ഞ് സ്പാനിഷ് അർമാഡ; ഫ്രഞ്ച് പടയെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽനോർവെയ്‌ക്കെതിരായ മത്സരത്തിന് ശേഷം തങ്ങൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ടീമിന്റെ പ്രകടനത്തിൽ താൻ തൃപ്തനല്ലെന്നും ടൂച്ചൽ പറഞ്ഞിരുന്നു. എന്നാൽ തൊട്ടു പിന്നാലെ സംസാരിച്ച ബെല്ലിങ്ങ്ഹാം കളിക്കളത്തിൽ സാഹചര്യങ്ങൾ കഠിനമാണെന്നും ടീമംഗളെ അവരുടെ പ്രകടനത്തിൽ അനുമോദിക്കുന്നതായും പറഞ്ഞത് ഇരുവരും തമ്മ്മിൽ സ്വരച്ചേർച്ചയിലല്ലെന്ന വർത്തകൾ വ്യാപകമായിരുന്നു.The post വെറും അഭ്യൂഹം; ടീമിൽ ഭിന്നതയെന്ന വാർത്തയെ തള്ളിപ്പറഞ്ഞ് ഇംഗ്ലണ്ട് നായകൻ ഹാരി കെയിൻ appeared first on Kairali News | Kairali News Live.