ഫിഫ ലോകകപ്പ് 2026: ഫൈനലിലെ ഇടവേള അരമണിക്കൂർ വരെ നീളാൻ സാധ്യത; കാര്യം എന്തെന്ന് അറിയാമോ?

Wait 5 sec.

നാളെ നടക്കുന്ന സ്പെയിനും അർജന്റിനയും തമ്മിലുള്ള ഫിഫ ലോകകപ്പിന്റെ ഫൈനലിനിടയിലുള്ള ഇടവേളയുടെ ദൈർഘ്യം പതിവിലും നീളും. പതിവിനു വിപരീതമായി ഇടവേളയിൽ പ്രശസ്ത താരങ്ങളുടെ സംഗീത പരിപാടികളാണ് നടപ്പാക്കാൻ പോകുന്നത്.മഡോണ, ഷാക്കിര, ബിടിഎസ് , ജസ്റ്റിൻ ബീബർ എന്നീ പ്രമുഖരുടെ പരിപാടികൾ സ്റ്റേഡിയത്തിൽ നടത്തുന്നതിനാൽ ഇടവേളയ്ക്കു പതിവിലും അധികം ദൈർഘ്യം ഉണ്ടാകുമെന്നാണ് സൂചന.Also Read: ചരിത്രനിമിഷം: ഗോത്തിയ കപ്പ് കിരീടം സ്വന്തമാക്കി മിനർവ അക്കാദമിഇടവേള 17 മിനുട്ടായിരിക്കും എന്ന സൂചന ഉണ്ടെങ്കിലും അതിലുമേറെ നീളാനുള്ള  സാധ്യത തള്ളിക്കളയാനാവില്ല. ചില  റിപോർട്ടുകൾ പ്രകാരം വേദി വീണ്ടും മത്സരയോഗ്യം ആകുവാൻ സമയം വേണ്ടതിനാൽ ഇടവേള അര മണിക്കൂർ വരെ നീണ്ടേയ്ക്കാം. മാധ്യമങ്ങളിൽ വന്ന റിപോർട്ടുകൾ പ്രകാരം പരിപാടികൾക്ക് 20 മിനുട്ട് സമയം മാറ്റി നൽകിയിട്ടുണ്ട്. പിന്നാലെ കളിക്കളം മത്സരയോഗ്യമാക്കാൻ ആണ് ബാക്കിയുള്ള പത്തോളം മിനുട്ട്. എന്നാൽ ഫിഫയുടെ തീരുമാനത്തെ എല്ലാവരും സന്തോഷത്തോടെയല്ല സ്വീകരിച്ചിട്ടുള്ളത്. അമേരിക്കയിലെ സൂപ്പർ ബൗൾ മാതൃകയിലുള്ള നീക്കം ഫുട്ബോളിന്റെ സ്വാഭാവിക വേഗതയെ ബാധിക്കുമെന്ന ആരോപണം ഉണ്ട്.The post ഫിഫ ലോകകപ്പ് 2026: ഫൈനലിലെ ഇടവേള അരമണിക്കൂർ വരെ നീളാൻ സാധ്യത; കാര്യം എന്തെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.