ആതിഥേയരായ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിന മത്സരത്തിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടി. കാലിലെ പേശികൾക്ക് പരുക്കേറ്റ താരം നിർണ്ണായക മത്സരത്തിൽ നിന്നും പുറത്തായി. സുന്ദറിന് പകരം ഹർഷ് ദുബൈ ഇന്ത്യയുടെ സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.കാർഡിഫിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടയിൽ ആണ് ഇരുപത്തി ആറുകാരന് പരുക്കേറ്റത്. അഞ്ചു പന്തുകൾ മാത്രം നീണ്ടു നിന്ന ഇന്നിങ്സിൽ വലതു കാലിൽ സ്ട്രാപ്പ് ഇട്ടായിരുന്നു സുന്ദർ കളിച്ചത്. തുടർന്ന ഡ്രസിങ് റൂമിലേക്കുള്ള പടികൾ കയറാൻ ബുദ്ധിമുട്ടിയ താരം രണ്ടാം ഇന്നിങ്സിൽ ഒരു പന്ത് പോലും എറിഞ്ഞില്ല.Also Read:ചരിത്രനിമിഷം: ഗോത്തിയ കപ്പ് കിരീടം സ്വന്തമാക്കി മിനർവ അക്കാദമിസുന്ദറിന് പകരം ആദ്യ ഇലവനിൽ ദുബൈയ്ക്ക് അവസരം നൽകണമോ അതോ ഇടങ്കയ്യൻ ലെഗ് സ്പിന്നർ ആയ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അക്സർ പട്ടേൽ സുന്ദറിന് സമാനമായ റോൾ നിർവഹിക്കുന്നതിനാൽ കുൽദീപിനു നറുക്ക് വീഴാൻ സാധ്യത ഏറെ ആണ്.മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ നിലവിൽ ഇരു ടീമുകളും ഓരോ കാളി വീതം ജയിച്ചിട്ടുണ്ട്.The post ഇന്ത്യയ്ക്ക് തിരിച്ചടി; പരുക്കേറ്റ വാഷിംഗ്‌ടൺ സുന്ദർ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ടീമിൽ നിന്നും പുറത്ത് appeared first on Kairali News | Kairali News Live.