ചരിത്രനിമിഷം: ഗോത്തിയ കപ്പ് കിരീടം സ്വന്തമാക്കി മിനർവ അക്കാദമി

Wait 5 sec.

സ്വീഡനിൽ നടക്കുന്ന ഗോത്തിയ കപ്പിൽ കിരീടം ചൂടി മൊഹാലി ആസ്ഥാനമായുള്ള മിനർവ അക്കാദമി.ഇന്നലെ നടന്ന ഫൈനൽ  മത്സരത്തിൽ ബ്രസീലിൽ നിന്നുമുള്ള ക്ലബ് ആയ ആർ എസ് സ്പോർട്സ് യെല്ലോയെ ഒന്നിന്നെതിരെ രണ്ടു ഗോളുകൾക്ക് തകർത്താണ് മിനർവ അക്കാദമി കിരീടം ഉയർത്തിയത്. നോൺഗ്രെയിം , കിപ്ജൻ എന്നിവർ ആണ്  മിനർവ അക്കാദമിക്കായി ഗോളുകൾ അടിച്ചത്.ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടീം ഗോത്തിയ കപ്പിൽ കിരീടം സ്വന്തമാക്കുന്നത്.View this post on InstagramA post shared by Minerva Academy F.C. | C.C. (@minervapunjabfc)സെമിയിൽ എഫ്‌സി ലോക്കോമോട്ടീവ് കീവിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് മിനർവ അക്കാദമി ഫൈനലിലേക്ക് യോഗ്യത നേടിയത്. നേരത്തെ നടന്ന ക്വാർട്ടർ ഫൈനലിൽ ബൊളീവിയൻ ടീമായ കാൻചെറിറ്റോസ് എഫ്‌സിയെ മിനർവ അക്കാദമി ഏകപക്ഷീയമായ എട്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. 31 രാജ്യങ്ങളിൽ നിന്നുള്ള 153 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 12 വയസ്സുള്ള ആൺകുട്ടികളുടെ വിഭാഗത്തിലാണ് മൊഹാലിയിൽ നിന്നുമുള്ള ഇന്ത്യൻ ടീം പങ്കെടുത്തത്.The post ചരിത്രനിമിഷം: ഗോത്തിയ കപ്പ് കിരീടം സ്വന്തമാക്കി മിനർവ അക്കാദമി appeared first on Kairali News | Kairali News Live.