പൊതിച്ചോർ വിതരണം ഒരു മന്ത്രിക്കും തടയാൻ കഴിയില്ലെന്ന് വി കെ സനോജ്. ഡിവൈഎഫ്ഐ ഭക്ഷണ വിതരണം മുന്നോട്ടും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസിന് ഭക്ഷണവിതരണം ചെയ്യാൻ കഴിയാത്തതിന്റെ കുശുമ്പാണെന്നും ഡിവൈഎഫ്ഐ ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്നും വി കെ സനോജ് വ്യക്തമാക്കി. കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും കഴിഞ്ഞ 10 വർഷമായി ഡിവൈഎഫ്ഐ മുടങ്ങാതെ ഭക്ഷണവിതരണം നടത്തിവരികയാണെന്നും ഒരു ദിവസം പോലും മുടങ്ങാതെ ഈ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞത് ജനങ്ങളുടെ പിന്തുണ കൊണ്ടാണെന്ന് വി കെ സനോജ് പറഞ്ഞു.also read:‘അവധി മാത്രം കൊണ്ട് കാര്യമില്ല, ഫൈനൽ കാണണമെങ്കിൽ സണ്ണിച്ചായൻ കൂടി കനിയണം’; സംസ്ഥാനത്തെ പവർകട്ടിനെ ട്രോളി എം എം മണിഈ പദ്ധതിയിൽ ഡിവൈഎഫ്ഐ രാഷ്ട്രീയം കലർത്താറില്ല. ഭക്ഷണപ്പൊതികൾ ശേഖരിക്കുന്നത് എല്ലാ രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട ആളുകളുടെയും വീടുകളിൽ നിന്നാണ്. അതുപോലെ ഭക്ഷണം വാങ്ങാൻ വരുന്നവരോട് അവരുടെ രാഷ്ട്രീയം ചോദിക്കാറുമില്ല. കോവിഡ് കാലത്തോ നിപ്പ ഭീതി നിലനിന്ന കാലത്തോ ഭക്ഷണവിതരണം നിർത്താൻ ഡിവൈഎഫ്ഐ തയ്യാറായിട്ടില്ല. തൃശൂരിൽ സംഘടനയുടെ ഒരു പ്രവർത്തകൻ കൊല്ലപ്പെട്ട സന്ദർഭത്തിലും ആലപ്പുഴയിൽ സഖാവ് വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ച സമയത്തും ആശുപത്രികളിൽ ഭക്ഷണം വിതരണം ചെയ്തിരുന്നു.കെ മുരളീധരൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പദ്ധതിയെ താറടിച്ചു കാണിക്കാനാണ്. സന്നദ്ധ സംഘടനകൾ അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി പ്രവർത്തിക്കുന്നത് സ്വാഭാവികമാണ്. കോൺഗ്രസ് സർക്കാരുകൾ പദ്ധതികൾക്ക് പ്രിയദർശിനി എന്നോ കെ. കരുണാകരന്റെ എന്നോ പേര് നൽകുന്നത് രാഷ്ട്രീയമല്ലേ? ഭക്ഷണവിതരണം കൂടാതെ, രക്തദാന രംഗത്തും ആംബുലൻസ് സർവീസിലും ഡിവൈഎഫ്ഐ സജീവമാണ്. ഉമ്മൻചാണ്ടി സർക്കാർ ഭരിച്ചിരുന്ന കാലത്ത് പോലും ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയ്ക്കുള്ള അവാർഡ് ഡിവൈഎഫ്ഐക്ക് ലഭിച്ചിട്ടുണ്ടെന്നും വി കെ സനോജ് കൂട്ടിച്ചേർത്തു.The post ‘ഡിവൈഎഫ്ഐ ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ല’; പൊതിച്ചോർ വിതരണം ഒരു മന്ത്രിക്കും തടയാൻ കഴിയില്ലെന്ന് വി കെ സനോജ് appeared first on Kairali News | Kairali News Live.