ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തിൽ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം നൽകുന്നതിൽ സ‍ർക്കാർ എതിരല്ലെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടാണ് താൻ പ്രതികരിച്ചതെന്നും ആലപ്പുഴയിൽ ഭക്ഷണം കൊടുക്കുന്നതിൻ്റെ പേരിൽ ചിലർ സ്ഥലം കയ്യേറിയെന്നും മന്ത്രി പ്രതികരിച്ചു.ഈ സാഹചര്യത്തിലാണ് ഇടപെടൽ നടത്തിയതെന്നാണ് കെ മുരളീധരന്റെ ന്യായീകരണം.ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല ജാതിയില്ലെന്നും പാവങ്ങൾക്ക് ആഹാരം കിട്ടണം എന്നാണ് സർക്കാരിൻ്റെ താൽപര്യമെന്നും ആര് ഭക്ഷണം കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. പൊതിച്ചോർ വിതരണത്തിനെതിരെ മുരളീധരൻ രംഗത്തെത്തിയതിനുപിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നിരുന്നത്.also read:‘ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും രാജ്യത്തിന് ആപത്ത്’; വിമർശിച്ച് പി ജയരാജൻമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിന് സർക്കാർ എതിരല്ലെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടതാണ്. അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം പറഞ്ഞത്. അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ല. ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി.ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയ്യേറിയതിനാണ് എതിർപ്പ്, ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്. ഈ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ മേഖലയിൽ സർക്കാർ ഇടപെടൽ നടത്തുന്നത്. ആശുപത്രിയിൽ മുഴുവൻ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചണുമായി എല്ലാവരുടെയും സഹകരണം വേണം. കാരണം ആഹാരത്തിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയില്ല. പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിന്റെ താത്പര്യം. അത് ആര് കൊടുക്കുന്നു എന്നത് വിഷയമല്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.The post ‘പാവങ്ങൾക്ക് ആഹാരം കിട്ടണമെന്നാണ് സർക്കാരിൻ്റെ താൽപര്യം’; പൊതിച്ചോർ വിതരണത്തിൽ യൂടേണടിച്ച് കെ മുരളീധരൻ appeared first on Kairali News | Kairali News Live.