കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗാമായതിൽ അഭിമാനത്തേക്കാൾ അഹങ്കാരമെന്ന് സംഗീത സംവിധായകൻ സുഷിൻ ശ്യാം. ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് ആ ചിത്രം. കാലങ്ങളോളം ആ സിനിമ നിലനിൽക്കുമെന്നും സുഷിൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുഷിൻ ശ്യാം.സുഷിൻ ശ്യാമിന്റെ വാക്കുകൾ:കുമ്പളങ്ങി നൈറ്റ്സ്’ പോലൊരു സിനിമ ഇനി സംഭവിക്കുമോ എന്നറിയില്ല. അത് ഒരു വൺ-ടൈം സിനിമയാണ്. ആ സിനിമ ഉണ്ടായ സമയവും അതുണ്ടാക്കിയ സ്വാധീനവും അതിന്റെ പ്രധാന ഘടകമാണ്. അതുകൊണ്ടുതന്നെ ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് വെറുമൊരു പ്രൈഡ് മാത്രമല്ല, ഒരു അഹങ്കാരം കൂടിയാണ്. കാലങ്ങൾ കഴിഞ്ഞാലും പുതിയ തലമുറയ്ക്കും റീ-വിസിറ്റ് ചെയ്യാൻ തോന്നുന്ന സിനിമയായിരിക്കും അത്.അതേസമയം, സിനിമയിൽ ഞാൻ ചെയ്ത ചില ബാക്ക്ഗ്രൗണ്ട് സ്കോറുകൾ പിന്നീട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുമുണ്ട്. ചില രംഗങ്ങളിൽ കോമഡി കൊണ്ടുവരാൻ ഉദ്ദേശിച്ച സ്ഥലത്തൊക്കെ സൈലൻസ് മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടായിരുന്നു . എന്നാലും ‘കുമ്പളങ്ങി നൈറ്റ്സ്’ കാലങ്ങളോളം നിലനിൽക്കുന്ന ഒരു പ്രൊജക്റ്റ് ആണ്.