ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

Wait 5 sec.

ദമാം |  കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡീഫ) 2026-2027 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ദമാം റോസ് ഗാര്‍ഡന്‍ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഡിഫ ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്‌ഠ്യേന ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഷമീര്‍ കൊടിയത്തൂര്‍ (പ്രസിഡന്റ്), ശംസുദ്ധീന്‍ വാഴക്കാട് (ജനറല്‍ സെക്രട്ടറി), റിയാസ് പറളി (ട്രഷറര്‍), അഷറഫ് എടവണ്ണ , ഷഫീര്‍ മണലോടി , തോമസ് തൈപറമ്പില്‍ , ആഷി നെല്ലിക്കുന്നു , ഫസല്‍ ജിഫ്രി (വൈസ് പ്രസിഡന്റുമാര്‍), ഷാമില്‍ സി എം ട്ടി , ആസിഫ് മേലങ്ങാടി , ഷമീം കുനിയില്‍ , ജാബിര്‍ ഷൌക്കത്ത് , മുഹമ്മദ് അനസ് മാള, (ജോയിന്റ് സെക്രട്ടറിമാര്‍) സക്കീര്‍ വള്ളക്കടവ് (ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനാന്‍) , ഷരീഫ് മാണൂര്‍ , അബ്ദുല്‍ റാസിഖ് വള്ളിക്കുന്ന് , നസീബ് വാഴക്കാട് , അന്‍വര്‍ തൃശൂര്‍ , നവാസ് മാനു , അനീഷ് താനൂര്‍ , ശിവദാസ് തിരുനിലാക്കുന്ന് , ശുക്കൂര്‍ ആലിക്കല്‍ , മുഹമ്മദ് ഷഹീം കുന്നംകുളം, (ടെക്‌നിക്കല്‍ കമ്മിറ്റി അംഗങ്ങള്‍) ഡിഫയുടെ പുതിയ രക്ഷാധികാരികളയി വില്‍ഫ്രഡ് ആഡ്രൂസ് , റഫീഖ് കൂട്ടിലങ്ങാടി , മുജീബ് കളത്തില്‍ എന്നിവരെ തിഞ്ഞെടുത്തു.ഡിഫയുടെ വിവിധ വെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റസാക്ക് ബാവു ചെയര്‍മാന്‍, നൗഷാദ് മുത്തേടം, അന്‍ഷാദ് തൃശൂര്‍ , ഫതീന്‍ മങ്കട , ജുനൈദ് കാസര്‍ക്കോട് , ജാഫര്‍ തൃക്കരിപ്പൂര്‍ എന്നിവരടങ്ങുന്ന വെല്‍ഫെയര്‍ കമ്മിറ്റിയും നിലവില്‍ വന്നു . മുഹമ്മദ് നജ്ജാത്തി വരണാധികാരിയായിരുന്നു ,ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത 24 ക്ലബ്ബുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത ജനറല്‍ ബോഡി യോഗത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും ഭാരവാഹികള്‍ അവതരിപ്പിച്ചു. പുതിയതായി ചുമതലയേറ്റെടുത്ത കമ്മിറ്റിക്ക് വിവിധ ക്ലബ്ബ് പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു.യോഗത്തില്‍ ഷെമീര്‍ കൊടിയത്തൂര്‍ അധ്യക്ഷനായിരുന്നു ,വില്‍ഫ്രെഡ് ആഡ്രൂസ് പരിപാടി ഉദ്്ഘാടനം ചെയ്തു. ആസിഫ് മേലങ്ങാടി സ്വാഗതവും ജുനൈദ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.Content Highlights: The Dammam Indian Football Association elected its new office bearers for the 2026-2027 term during a general body meeting held in Saudi Arabia. Shameer Kodiyathur was chosen as President and Shamsudheen Vazhakkad as General Secretary. Representatives from 24 registered clubs attended the event.