കേന്ദ്ര സർക്കാരിൻ്റെ അജണ്ടകൾ ഒളിച്ചുകടത്താൻ ആര് ശ്രമിച്ചാലും അതിനെ ശക്തമായി ചെറുക്കും; വഖഫ് ബോർഡ് വിവാദത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്

Wait 5 sec.

രാജ്യത്ത് നിലവിലുള്ള വഖ്ഫ് നിയമത്തെ അട്ടിമറിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന വഖ്ഫ് ഭേദഗതി നിയമത്തെ ദുരുപയോഗം ചെയ്യാനും വർഗീയ അജണ്ട നടപ്പാക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ നീക്കം സംസ്ഥാന സർക്കാർ ഗൗരവപൂർവ്വം സമീപിക്കണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. വഖ്ഫ് സംവിധാനവുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ സമൂഹത്തിൽ ചേരിതിരിവുണ്ടാക്കാൻ വ്യവഹാരങ്ങളുമായി ഇറങ്ങിത്തിരിക്കുമ്പോൾ അവരുടെ ഉദ്ദേശ ശുദ്ധി തിരിച്ചറിയാൻ സർക്കാറിന് കഴിയണമെന്നും പ്രസ്താവനയിൽ പറഞ്ഞു.വഖ്ഫ് ഭേദഗതി നിയമത്തിലെ അപകടരമായ വ്യവസ്ഥകൾക്കെതിരെ സുപ്രീം കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അത് തീർപ്പാകുന്നതിന് മുമ്പ് അത്തരം വ്യവസ്ഥകൾ നടപ്പാക്കാൻ സർക്കാർ മുൻകയ്യെടുക്കുന്നത് വിശ്വാസി സമൂഹത്തിൻ്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും എസ്കെഎസ്എസ്എഫ് പറഞ്ഞു. ബിജെപി പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം വ്യവസ്ഥകൾ നടപ്പാക്കിയില്ലെന്നിരിക്കെ കേരളത്തിൽ മാത്രം സർക്കാർ അഭിഭാഷകൻ ഹൈക്കോടതി മുമ്പാകെ അതിന് സന്നദ്ധത അറിയിച്ചത് ആശങ്കാജനകമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ നിരന്തരം നിയമക്കുരുക്കിലൂടെ ഒറ്റപ്പെടുത്താനുള്ള കേന്ദ്ര സർക്കാറിൻ്റെ അജണ്ടകൾ ഒളിച്ചുകടത്താൻ ആര് ശ്രമിച്ചാലും അതിനെ ശക്തമായി ചെറുക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.Also Read: കൊല്ലത്ത് ഹോസ്പിറ്റലിലെ ലിഫ്റ്റ് പൊട്ടി വീണുപാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടിൽ, സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തള്ളി. സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, ആഷിഖ് കുഴിപ്പുറം, ശമീർ ഫൈസി ഒടമല,അഷ്കർ അലി കരിമ്പ, മുഹമ്മദ് കാസിം ഫൈസി അമിനി ലക്ഷദ്വീപ്, എ എം സുധീർ മുസ്ലിയാർ ആലപ്പുഴ, സി ടി ജലീൽ മാസ്റ്റർ പട്ടർകുളം, ഇസ്‌മയിൽ യമാനി പുത്തൂർ, ഫാറുഖ് ദാരിമി കൊല്ലമ്പാടി, സുഹൈർ അസ്‌ഹരി പള്ളങ്കോട്, നസീർ മൂരിയാട്, മുഹിയദ്ധീൻ കുട്ടി യമാനി പന്തിപ്പോയിൽ, അലി അക്‌ബർ മുക്കം, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, സത്താർ പന്തലൂർ, അബ്ദുൽ സത്താർ ദാരിമി തിരുവത്ര, ഫാറൂഖ് ഫൈസി മണിമൂളി, ഡോ അബ്ദുൽ ഖയ്യൂം കടമ്പോട്, അനീസ് ഫൈസി മാവണ്ടിയൂർ, ഷാഫി ആട്ടീരി, അസ്ലം ഫൈസി ബംഗ്ലൂരു എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ഒ പി അഷ്റഫ് കുറ്റിക്കടവ് സ്വാഗതവും, വർക്കിംഗ് സെക്രട്ടറി ബഷീർ അസ്അദി നമ്പം നന്ദിയും പറഞ്ഞു.The post കേന്ദ്ര സർക്കാരിൻ്റെ അജണ്ടകൾ ഒളിച്ചുകടത്താൻ ആര് ശ്രമിച്ചാലും അതിനെ ശക്തമായി ചെറുക്കും; വഖഫ് ബോർഡ് വിവാദത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് appeared first on Kairali News | Kairali News Live.