ഇറാൻ ആക്രമണങ്ങളെ അപലപിച്ച് യു എ ഇ

Wait 5 sec.

അബൂദബി| ബഹ്റൈൻ, കുവൈത്ത്, ഖത്വർ, ജോർദാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യു എ ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. സഹോദര രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്‌നമായ ലംഘനമാണിതെന്നും അവരുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഈ നടപടി വലിയ ഭീഷണിയാണെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഖത്വറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു വൈദ്യുതി ഉത്പാദന കേന്ദ്രത്തിനും ജല സംസ്‌കരണ പ്ലാന്റിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവിടെയുണ്ടായ തീപിടിത്തം വൈദ്യുതി യൂണിറ്റുകളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. ബഹ്റൈനിലും ഖത്വറിലും വീണ്ടും മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു കുട്ടിക്ക് പരിക്കേറ്റതായും വിവരമുണ്ട്.അതേസമയം, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മൂന്ന് ഇറാനിയൻ മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ സൈന്യം അറിയിച്ചു. ഇവിടെ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ ഒമാൻ തീരത്തിന് സമീപം ഒരു ചരക്കുകപ്പലിന് നേരെയും ആക്രമണമുണ്ടായി. ഇരുവിഭാഗവും ആക്രമണം കടുപ്പിച്ചതോടെ മേഖലയിലെ പ്രധാന ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം മന്ദഗതിയിലായിട്ടുണ്ട്.Content Highlights:The UAE has strongly condemned Iran’s missile and drone attacks targeting Bahrain, Kuwait, Qatar, and Jordan. The strikes caused damage to infrastructure in Qatar, while Jordan intercepted three missiles. Shipping routes near the Oman coast have slowed down due to escalated regional tensions.