മുഖ്യമന്ത്രി വിഡി സതീശനും കെഎസ്‌യുവും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസിസിക്ക് മുന്നിൽ ബാനർ. കെഎസ്‌യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തിൽ കെഎസ്‌യുവിന് കാര്യം ഉണ്ടെന്നാണ് ബാനറിൽ പറയുന്നത്. ചരിത്രം മറക്കാൻ തങ്ങൾ തയ്യാറല്ലെന്നും നിങ്ങളെയും അനുവദിക്കില്ലെന്നും ബാനറിൽ.കെഎസ്‌യു എറണാകുളം അസംബ്ലി ഭാരവാഹികളാണ് ബാനർ സ്ഥാപിച്ചത്. ഇന്നലെ രാത്രി സ്ഥാപിച്ച ബാനർ രാവിലെ അപ്രത്യക്ഷമായി.അതേസമയം, കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനെതിരെ എറണാകുളം ജില്ലാ പ്രസിഡൻ്റും രംഗത്തെത്തി.മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വച്ചുപൊറുപ്പിക്കില്ലെന്നായിരുന്നു പ്രതികരണം.Also Read: പ്രതിഷേധത്തിൽ സംഘർഷം; നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റികെഎസ്‌യു ഗ്രൂപ്പ് മാനേജർമാരോടും നേതാക്കന്മാരോടും ചിലത് പറയാനുണ്ടെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാൽ പറഞ്ഞു. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എടുത്ത നിലപാടിൽ എന്താണ് തെറ്റെന്നുമാണ് കൃഷ്ണ ലാൽ ചോദിക്കുന്നത്.The post ‘കെഎസ്‌യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തിൽ കെഎസ്‌യുവിന് കാര്യമുണ്ട്’: അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസിസിക്ക് മുന്നിൽ ബാനർ appeared first on Kairali News | Kairali News Live.