കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് മൂന്നു വർഷം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും, തുടർന്ന് അദ്ദേഹത്തിന്റെ കല്ലറയിൽ പ്രത്യേക ധൂപപ്രാർഥനയും നടക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരങ്ങൾ അർപ്പിക്കാനായി പുതുപ്പള്ളിയിൽ എത്തും.രാവിലെ പുതുപ്പള്ളി പള്ളി അങ്കണത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.Also Read: കേന്ദ്ര സർക്കാരിൻ്റെ അജണ്ടകൾ ഒളിച്ചുകടത്താൻ ആര് ശ്രമിച്ചാലും അതിനെ ശക്തമായി ചെറുക്കും; വഖഫ് ബോർഡ് വിവാദത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും. പുതുപ്പള്ളിയിലെ വിവിധ കോൺഗ്രസ് മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗങ്ങളും നടക്കും.The post കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് മൂന്നു വർഷം appeared first on Kairali News | Kairali News Live.