മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്. നാളെ അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ടാണ്.Also Read: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് മൂന്നു വർഷംകാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.അതേസമയം, കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലായിരുന്നു ഓറഞ്ച് അലേർട്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇന്നലെ യെല്ലോ അലേർട്ടായിരുന്നു.The post മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.