പ്ലീഡർ നിയമനം: മുഖ്യമന്ത്രിയെ വിമർശിച്ച ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ നടപടി കാത്ത് സതീശൻ വിഭാഗം

Wait 5 sec.

പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമർശിച്ച ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ നടപടി കാത്ത് സതീശൻ വിഭാഗം. ജിൻ്റോ ജോൺ, വി ആർ അനൂപ് എന്നിവരെ വക്താവ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായരാണ് പരാതി നൽകിയത്. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും മുഖ്യമന്ത്രി സതീശനെതിരെ ഇന്നലെ ആഞ്ഞടിച്ചിരുന്നു.അതേസമയം, മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിയമ്പുമായി കെ സി വേണു​ഗോപാലും രം​ഗത്തെത്തിയിരുന്നു. കെഎസ്‌യുവിനെ പുകഴ്ത്തി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുകയായിരുന്നു.Also Read: കേന്ദ്ര സർക്കാരിൻ്റെ അജണ്ടകൾ ഒളിച്ചുകടത്താൻ ആര് ശ്രമിച്ചാലും അതിനെ ശക്തമായി ചെറുക്കും; വഖഫ് ബോർഡ് വിവാദത്തിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ്ഇക്കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെഎസ്‌യുവിന്റെ പോരാട്ടവീര്യം തന്നെയാണെന്നായിരുന്നു കെ സി വേണു​ഗോപാൽ പോസ്റ്റിൽ പറഞ്ഞത്. സതീശൻ കെഎസ്‌യുവിനെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് കെഎസ്‌യുവിലെ പുകഴ്ത്തി കെ സി വേണു​ഗോപാൽ പോസ്റ്റ് പങ്കുവെച്ചത്.The post പ്ലീഡർ നിയമനം: മുഖ്യമന്ത്രിയെ വിമർശിച്ച ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ നടപടി കാത്ത് സതീശൻ വിഭാഗം appeared first on Kairali News | Kairali News Live.