സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 20 ദിവസം പിന്നിടുന്നു

Wait 5 sec.

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ദില്ലി ജന്തർ മന്ദിരിൽ നടത്തുന്ന പ്രതിഷേധം ഇരുപത്തി ഒമ്പതാം ദിവസത്തിലേക്ക്. സോനം വാങ്ചുക് ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം 20 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കയറിച്ച് നിരവധി പേരാണ് സമരവേദിയിലേക്ക് ഒഴുകിയെത്തുന്നത്.സിപിഐ(എം), സിപിഐ, കോൺഗ്രസ്, എ.എ.പി, സമാജ്‌വാദി പാർട്ടി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ പാർട്ടി നേതാക്കളും സമരപ്പന്തൽ സന്ദർശിച്ച് തങ്ങളുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് എം പി പവൻ ഖേര, എൻസിപി എം പി സുപ്രിയ സുലെ എന്നിവർ ഇന്നലെ ജന്തർ മന്ദിരിൽ നേരിട്ട് എത്തി പിന്തുണ പ്രഖ്യാപിച്ചു.Also Read: പ്ലീഡർ നിയമനം: മുഖ്യമന്ത്രിയെ വിമർശിച്ച ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾക്കെതിരെ കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിൽ നടപടി കാത്ത് സതീശൻ വിഭാഗംനസീറുദ്ദീൻ ഷാ, രത്‌ന പതക് ഷാ, ഷബാന ആസ്മി, സീനത്ത് അമൻ, സോനാക്ഷി സിൻഹ, പ്രകാശ് രാജ്, അഭയ് ഡിയോൾ, മലയാളത്തിൽ നിന്ന് നടൻ ടൊവിനോ തോമസ്, നടി നസ്രിയ നസീം,​ഗായിക ജോത്സന തുടങ്ങി നിരവധി പ്രമുഖർ വാങ്‌ചുക്കിന്റെ പോരാട്ടവീര്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അതേസമയം ജൂലൈ 20-ന് പാർലമെന്റിലേക്ക് വൻ ജനകീയ മാർച്ച് നടത്തുമെന്ന് സമരക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 500 കർഷകരെങ്കിലും പങ്കെടുക്കുമെന്ന് നേരത്തെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞിരുന്നു. അതേസമയം, ഈ പ്രതിഷേധങ്ങളെ നേരിടാൻ നിലവിലെ ദില്ലി പൊലീസ് കമ്മീഷണറെ കേന്ദ്രം അടിയന്തിരമായി സ്ഥലം മാറ്റി.The post സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 20 ദിവസം പിന്നിടുന്നു appeared first on Kairali News | Kairali News Live.