തിരുവനന്തപുരം നെടുമങ്ങാട് ജനവാസ മേഖലയിൽ ഭീതി പടർത്തി കാട്ടുപോത്ത്. പനവൂർ പഞ്ചായത്തിലെ പൂവക്കാട് പ്രദേശത്താണ് കാട്ടുപോത്ത് ഇറങ്ങിയത്. ഇന്ന് രാവിലെ ആണ് സംഭവം.പൂവക്കാട് ഏരുമല റോഡിന്റെ വശത്തെ പുരയിടത്തിൽ ആണ് കാട്ടുപോത്തിനെ കണ്ടത്. റോഡിലൂടെ രാവിലെ സഞ്ചരിച്ചവരാണ് ആദ്യം പോത്തിനെ കണ്ടത്. ജനവാസ മേഖലയായ പൂവക്കാട് പ്രദേശത്തും കാട്ടുപോത്തിനെ കണ്ടതോടെ ജനം ഭീതിയിലായി.ALSO READ: ‘കെഎസ്യുക്കാരെ തല്ലിച്ചതയ്ക്കുന്നവരുടെ നിയമനത്തിൽ കെഎസ്യുവിന് കാര്യമുണ്ട്’: അലോഷ്യസ് സേവ്യറിന് പിന്തുണയുമായി എറണാകുളം ഡിസിസിക്ക് മുന്നിൽ ബാനർപ്രദേശത്ത് പുലർച്ചെ ടാപ്പിങ് ജോലിക്ക് പോകുന്നവർ ധാരാളം ഉണ്ട്. ഒന്നര മാസം മുൻപ് പൂവക്കാടിന് സമീപം കൊപ്പത്തും അജയപുരത്തും കൂട്ടത്തോടെ കണ്ട കാട്ടുപോത്തുക്കളെ വനം വകുപ് അധികൃതർ എത്തി തുരത്തുകയാണ് ഉണ്ടായത്. ഇപ്പോഴിതാ വീണ്ടും ഭീതി പടർത്തി കാട്ടുപോത്ത് ജനവാസ മേഖലയിൽ എത്തിയിരിക്കുകയാണ്.A Wild Buffalo was spotted in the Poovakkad area of Nedumangad, triggering panic among residents in the locality.The post നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ഭീതിയിൽ ജനം appeared first on Kairali News | Kairali News Live.