ഞാവൽപ്പഴം നല്ലതാണ്; ഈ രോ​ഗമുള്ളവർ കഴിക്കല്ലേ, വൻ അപകടമാണ്

Wait 5 sec.

ഗുണങ്ങൾ കൊണ്ട് ഒന്നാമനാണ് ​നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഇത്തിരിക്കുഞ്ഞൻ ഞാവൽപഴം. ആന്റിഓക്സിഡന്റുകളുടേയും വിറ്റാമിനുകളുടേയും കലവറയാണ് ഞാവൽപഴം. ദഹനം വർദ്ധിപ്പിക്കാനും രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഞാവൽപഴത്തിന് കഴിയും. ഇത്രയേറെ ​ഗുണങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും ഈ ഫലം അനുയോജ്യമല്ല.പ്രമേഹത്തിന് മരുന്ന് കഴിക്കുന്നവർ ‍ഞാവൽപ്പഴം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ഞാവൽപ്പഴത്തിലുണ്ട്. അതിനാൽ പ്രമേഹത്തിനുള്ള മരുന്നിനൊപ്പം ‍ഞാവൽപ്പഴം കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞേക്കാം. തലകറക്കം, അമിതമായ വിയർപ്പ്, ഹൃദയമിടിപ്പ് വർദ്ധിക്കൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.also read; പൊള്ളലേറ്റ് ഉടൻ നിങ്ങൾ ചെയ്യുന്ന പ്രഥമശുശ്രൂഷ ശരിയായ രീതിയാണോവൃക്കയിൽ കല്ലു വരാൻ സാധ്യതയുള്ളവരും ഈ ഫലം മിതമായി മാത്രം കഴിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റുകൾ കാത്സ്യവുമായി ചേർന്ന് വൃക്കയിൽ കൂടുതൽ കല്ലുകൾ രൂപപ്പെടുന്നതിന് കാരണമായേക്കാം. ഇത്തരം അവസ്ഥകളെ തരണം ചെയ്യാൻ ഞാവൽപ്പഴം കഴിക്കുന്നതിനൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.ദഹനപ്രശ്നമുള്ളവരും ഞാവൽപ്പഴം കഴിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ അമിതമായി കഴിക്കുന്നത് വയറുവേദന, ​ഗ്യാസ്, മലബന്ധം തുടങ്ങിയവയ്ക്ക് കാരണമായേക്കും. പ്രത്യേകിച്ച് ഐബിഎസ് പോലുള്ള ദഹനപ്രശ്നമുള്ളവർ വളരെ ചെറിയ അളവിൽ മാത്രമേ ഞാവൽപ്പഴം കഴിക്കാൻ പാടുള്ളൂThe post ഞാവൽപ്പഴം നല്ലതാണ്; ഈ രോ​ഗമുള്ളവർ കഴിക്കല്ലേ, വൻ അപകടമാണ് appeared first on Kairali News | Kairali News Live.