കോഴിക്കോട്| കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി വില്‍പന. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്ന് രാവിലെ ഡാന്‍സാഫ് സംഘവും പന്നിയങ്കര പോലീസും സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്. 250 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.പയ്യാനക്കല്‍ കപ്പക്കല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘ബാക്ക് ടു ഫിറ്റ്’ എന്ന ജിംനേഷ്യം കേന്ദ്രീകരിച്ചായിരുന്നു ലഹരി വില്‍പന നടത്തിയിരുന്നത്. ബേപ്പൂര്‍ സ്വദേശികളായ മൂന്നാര്‍വളപ്പില്‍ ജംഷീര്‍, മതിലകത്ത് ഇജാസ്, അര്‍ഷാദ് എന്നിവരാണ് പിടിയിലായത്. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും കൂടുതല്‍ ആളുകള്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം, ലഹരി കച്ചവടത്തില്‍ പങ്കില്ലെന്നാണ് ജിംനേഷ്യത്തിന്റെ ഉടമ പറയുന്നത്. എന്നാല്‍ കുറച്ച് നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നാട്ടുകാരില്‍ നിന്ന് നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.Content Highlights:The Dansaf team and Panniyankara police arrested three individuals during a joint raid at a gymnasium in Payyanakkal, Kozhikode. Officers seized 250 grams of MDMA and 40 grams of ganja during the Operation Toofan crackdown. Police have launched a detailed investigation into the source of the synthetic drugs.