വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

Wait 5 sec.

തിരുവനന്തപുരം|വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.നാളെ അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈ 21 വരെയുള്ള ദിവസങ്ങളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് കെ എസ് ഡി എം എ അറിയിച്ചു. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്  മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.Content Highlights:The India Meteorological Department has predicted widespread heavy rain in North Kerala today and tomorrow. A yellow alert has been issued for Kasaragod, Kannur, Kozhikode, and Malappuram districts. KSDMA has urged residents in landslide-prone areas to move to safer locations due to strong winds.