പ്രതിഷേധത്തിൽ സംഘർഷം; നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോ​ഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

Wait 5 sec.

സിജെപി വേദിയിലെ പ്രതിഷേധത്തിൽ സംഘർഷം. അനിശ്ചിതകാല നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോ​ഗിച്ച് അറസ്റ്റു ചെയ്തു മാറ്റി. ബലം പ്രയോ​ഗിച്ച് ആശുപത്രിയിലേക്കാണ് മാറ്റിയത്. അഭിജിത് ദീപ്കെ വീട്ടുതടങ്കലിലാണെന്ന് സിജെപി പറഞ്ഞു. ദില്ലി പൊലീസി​ന്റെ ഈ നടപടിക്കെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. യുവജന സംഘടനകളുടെ സമരം തെരുവിൽ ശക്തമാവുകയാണ്.സോനം വാങ്ചുക്കി​ന്റെ നിരാഹാര സമരം ഇന്ന് 20 ദിവസം പിന്നിടുകയായിരുന്നു. അപ്പോഴാണ് പൊലീസി​ന്റെ നീക്കം.The post പ്രതിഷേധത്തിൽ സംഘർഷം; നിരാഹാര സമരമിരുന്ന സോനം വാങ്ചുക്കിനെ ബലം പ്രയോ​ഗിച്ച് ആശുപത്രിയിലേക്ക് മാറ്റി appeared first on Kairali News | Kairali News Live.