തിരുവനന്തപുരം | മുസ്ലിം ന്യൂനപക്ഷ പദവിയുള്ള മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവകാശപ്പെട്ട എം ബി ബി എസ് സീറ്റുകള്‍ മറ്റു വിഭാഗങ്ങള്‍ക്ക് മറിച്ചു നല്‍കിയതായി റിപ്പോര്‍ട്ട്. മുസ്ലിം ന്യൂനപക്ഷ പദവിയുള്ള നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളും ക്രിസ്ത്യന്‍ ന്യൂനപക്ഷ പദവിയുള്ള കോളേജുകളും സംവരണം കൃത്യമായി പാലിച്ചിട്ടുണ്ട്.മൂന്നു കോളജുകള്‍ സീറ്റുകള്‍ മറിച്ചു നല്‍കിയതുവഴി 95 മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ നഷ്ടമായി. ന്യൂനപക്ഷ പദവിയുള്ള കോളേജുകളില്‍ ആകെ സീറ്റിന്റെ പകുതി അതത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കണമെന്നാണ് ചട്ടം. എം ബി ബി എസ് പ്രവേശനത്തിനു ശേഷം ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവാണിത്. കോഴിക്കോട് കെ എം സി ടി മെഡിക്കല്‍ കോളേജില്‍ 250 എം ബി ബി എസ് സീറ്റില്‍ 125 എണ്ണം മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കണം. എന്നാല്‍ 85 മുസ്ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട 40 സീറ്റുകള്‍ മറ്റു വിഭാഗങ്ങള്‍ക്കായി നല്‍കി.തൊടുപുഴ അല്‍അസര്‍ മെഡിക്കല്‍ കോളേജില്‍ 150 സീറ്റില്‍ 75 എണ്ണം മുസ്ലിം വിഭാഗങ്ങള്‍ക്കായി നല്‍കണം. എന്നാല്‍ 45 സീറ്റുകള്‍ മാത്രമാണ് നല്‍കിയത്. ഇതേ കോളേജിന് അധികമായി ലഭിച്ച 100 സീറ്റില്‍ 30 എണ്ണത്തില്‍ മാത്രമാണ് മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയത്.പാലക്കാട് വിളയോടിയിലെ കരുണ മെഡിക്കല്‍ കോളേജില്‍ അഞ്ച് സീറ്റുകള്‍ മറ്റു വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കി. സംസ്ഥാനത്താകെ 95 സീറ്റുകള്‍ ഈ രീതിയില്‍ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായി. ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത്. എന്നാല്‍ ഇത്തരം പദവി ലഭിച്ച സ്ഥാപനങ്ങളാണ് അട്ടിമറി നടത്തിയിരിക്കുന്നത്. Content Highlights: A report reveals that three private medical colleges with Muslim minority status in Kerala diverted 95 MBBS seats reserved for minority students to other categories. Institutions like KMCT, Al Azhar, and Karuna Medical College allegedly violated the health department directive requiring half of total seats to be given to respective minorities. While other minority institutions followed the reservation rules properly, these three colleges executed a major seat sabotage.