തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശന്‍ കെ എസ് യുവിനെ പരസ്യമായി അപമാനിച്ചതിനെ ചൊല്ലിയുള്ള പോരു കനക്കുന്നു. കെ എസ് യു ചിന്തിയ ചോരയും വിയര്‍പ്പുമാണ് ഈ സര്‍ക്കാറിനെ സൃഷ്ടിച്ചതെന്നു മറക്കരുത് എന്ന പ്രഖ്യാപനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നു. എന്നാല്‍ അനാവശ്യ വിവാദം ഉണ്ടാക്കി യുവാക്കളെ ഇറക്കി വിടുന്നതിനു പിന്നില്‍ ഗ്രൂപ്പ് താല്പര്യമെന്നാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം.ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തില്‍ പരാതി ഉന്നയിച്ചതിന്റെ പേരില്‍ കെ എസ് യു വിനെ പരിഹസിച്ചതിനു പിന്നാലെ ഇക്കാര്യത്തില്‍ കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ സമീപനത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.പൊതു പരിപാടിയില്‍ വച്ച് കെ എസ് യു പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ ഗൗനിക്കാതെ മുഖ്യമന്ത്രി പോയതും വലിയ ചര്‍ച്ചയായി. ഇക്കാര്യത്തില്‍ കെ പി സി സി അധ്യക്ഷനോട് അലോഷ്യസ് പരാതി അറിയിച്ചു. പ്രശ്‌നം സങ്കീര്‍ണമായതോടെ കെ എസ് യു പ്രസിഡന്റിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി.ആശങ്കകള്‍ തിരുത്തപ്പെടാതെ വരുമ്പോഴാണ് അഭിപ്രായവ്യത്യാസം തുറന്ന് പറയുന്നതെന്ന് ജിന്റോ ജോണ്‍ പ്രതികരിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്റെ ധാര്‍ഷ്ട്യം ചര്‍ച്ചയായതോടെ പക്ഷം പിടിക്കുകയാണ് നേതാക്കള്‍. മുഖ്യമന്ത്രിയുടെ സമീപനം ശരിയായില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. പ്രശ്നത്തില്‍ ഇടപെടണമെന്ന് കെ പി സി സി അധ്യക്ഷനോട് അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. യു ഡി എഫ് ഭരണത്തില്‍ കെ എസ് യുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തത് നിര്‍ഭാഗ്യകരമെന്നാണ് പരാതി. Content Highlights:The tension between Chief Minister VD Satheesan and KSU has intensified over the government pleader appointments. KSU leaders openly criticized Satheesan for allegedly ignoring their president Aloysius Xavier during a public event. The Chief Minister’s office denied withholding a meeting, while youth leaders demanded KPCC intervention.