‘കെഎസ്‌യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല’; വി ഡി സതീശനെ തള്ളി രമേശ് ചെന്നിത്തല

Wait 5 sec.

ആർഎസ്‌എസ്‌ ബന്ധമുള്ള അഭിഭാഷകനെ ഹൈക്കോടതിയിലെ ഗവ. പ്ലീഡറാക്കിയതിൽ കെഎസ്‌യുവിനെ പരസ്യമായി അധിക്ഷേപിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ നടപടിക്കെതിരെ കോൺഗ്രസിനുള്ളിൽ തന്നെ പ്രതിഷേധങ്ങൾ കനക്കുകയാണ്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ അപമാനിച്ച വി ഡി സതീശനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ തള്ളി രം​ഗത്തെത്തിയിരിക്കുകയാണ്.ഗവ. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുവിന് അഭിപ്രായം പറയേണ്ടെന്നാണ് വി ഡി സതീശൻ പറഞ്ഞത്. എന്നാൽ കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. കെ.എസ്.യുവിന് പരാതി ഉണ്ടെങ്കിൽ പരിശോധിക്കും എന്നും മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസം എന്നും രമേശ് ചെന്നിത്തല പറഞ്ഞു.ALSO READ: കെഎസ്‌യുവിൽ തമ്മിൽത്തല്ല്; സംസ്ഥാന പ്രസിഡന്റിന് താക്കീതുമായി എറണാകുളം ജില്ലാ പ്രസിഡൻ്റ്ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ എന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാൻ സമയമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഹിന്ദു ഐക്യവേദി നേതാക്കളെ അടക്കം കാണാൻ സമയം കണ്ടെത്തുന്ന വി ഡി സതീശന് എന്തുകൊണ്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റിനെ കാണാൻ സമയമില്ലെന്ന് കോൺ​ഗ്രസിൽ നിന്നടക്കം വിമർശനം ഉയർന്നുകഴിഞ്ഞു.The post ‘കെഎസ്‌യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല’; വി ഡി സതീശനെ തള്ളി രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.