മുഖ്യമന്ത്രി വി ഡി സതീശന്റെ ഒരു കള്ളം കൂടി പൊളിയുന്നു. മുഖ്യമന്ത്രി പറഞ്ഞ ടാറ്റ ആർട്സൺ – മലബാർ സിമൻ്റ്സ് സംയുക്ത സംരംഭം എൽഡിഎഫ് സർക്കാരിൻ്റെ കാലത്തേത്. ഇത് സംബന്ധിച്ച രേഖകൾ കൈരളി ന്യൂസിന് ലഭിച്ചു.ടാറ്റ ആർട്സൺ – മലബാർ സിമൻ്റ്സ് സംയുക്ത സംരംഭം എൽ ഡി എഫ് സർക്കാരിൻ്റെ കാലത്തെ പദ്ധതിയാണ്. 500 കോടി മുതൽ മുടക്കുള്ളതാണ് ബോട്ട് നിർമ്മാണ യൂണിറ്റ്. 2025 ഫെബ്രുവരി 19 ന് ആണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.ALSO READ: ‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം’; വി ഡി സതീശനെതിരെ വീണ്ടും കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ്പോർട്ട് ട്രസ്റ്റിൽ നിന്ന് മലബാർ സിമൻ്റ്സ് പാട്ടത്തിനെടുത്ത ഭൂമിയിലാണ് പദ്ധതി. എന്നാൽ എൽ ഡി എഫ് സർക്കാർ പദ്ധതി മുഖ്യമന്ത്രി വി ഡി സതീശൻ യു ഡി എഫിൻ്റേതാക്കി മാറ്റുകയായിരുന്നു.The post ടാറ്റ ആർട്സൺ – മലബാർ സിമൻ്റ്സ് സംയുക്ത സംരംഭം എൽഡിഎഫ് സർക്കാരിൻ്റേത്; മുഖ്യമന്ത്രിയുടെ ഒരു കള്ളം കൂടി പൊളിഞ്ഞു, രേഖകള്‍ കൈരളി ന്യൂസിന് appeared first on Kairali News | Kairali News Live.