സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ സംഭവം: പ്രകടമാകുന്നത് മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമെന്ന് എം എ ബേബി

Wait 5 sec.

അനിശ്ചിത കാല നിരാഹാര സമരമിരിക്കുകയായിരുന്ന സോനം വാങ്ചുക്കിനെയും സിജെപി നേതാവ് അഭിജീത് ദീപ്കെയെയും ദില്ലി പൊലീസ് തടങ്കലിലാക്കിയ നടപടിയെ അപലപിച്ച് സിപിഐ(എം) നേതാവ് എം എ ബേബി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയും മറ്റ് വീഴ്ചകളും നടന്നിട്ട് ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കാതെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേ​ഹം പറഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ഇതിലൂടെ തകർന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലൂടെ മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഇത് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരമാവില്ലെന്നും എം എ ബേബി പറഞ്ഞു.Also Read: ശബരിമല സ്വർണക്കൊള്ള : മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ ഇടപെടുന്നുഇന്ന് രാവിലെയായിരുന്നു സമാധാനപരമായി സമരം ചെയ്യുന്നവരുടെ നേരെ ദില്ലി പൊലീസി​ന്റെ നീക്കം. സോനം വാങ്ചുക്കിനെ ബലം പ്രയോ​ഗിച്ച് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കുകയും അഭിജീത് ദീപ്കെയെ വീട്ടുതടങ്കലിൽ ആക്കുകയുമായിരുന്നു. സിജെപി പ്രതിഷേധം ആരംഭിച്ച് 29 ദിവസവും സോനം വാങ്ചുക്കി​ന്റെ നിരാഹാര സമരം 20 ദിവസവും പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.The post സോനം വാങ്ചുക്കിനെയും അഭിജീത് ദീപ്കെയെയും തടങ്കലിലാക്കിയ സംഭവം: പ്രകടമാകുന്നത് മോദി സർക്കാരിന്റെ ഏകാധിപത്യ സമീപനമെന്ന് എം എ ബേബി appeared first on Kairali News | Kairali News Live.