ആദ്യം ഫിഫ ലോകകപ്പിലേക്ക് തെരഞ്ഞെടുത്തു, പിന്നീട് ഉപേക്ഷിച്ചു; റെഫറി റോബ് ഡൈപറിങ്ക് മരിച്ച നിലയിൽ

Wait 5 sec.

ഡച്ച് റഫറി റോബ് ഡൈപറങ്ക് മരിച്ച നിലയിൽ. ഫുട്ബോൾ ആരാധകരെയാകെ ഞെട്ടിക്കുന്ന് വിവരങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പുറത്ത് വരുന്നത്. ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ താരം ജെയ്ഡന്‍ ആഡംസിന്‍റെ വിയോ​ഗമായിരുന്നു അതിലൊന്ന്. ആ നടുക്കത്തിൽ നിന്ന് കരകയറും മുന്നേയാണ് റോബ് ഡൈപങ്കിൻ്റെ മരണം. മരണ കാരണം ഇതുവരേയും വ്യക്തമല്ല.Also read: മെസി അർജന്‍റീനയുടെ ‘വീക്ക്നസ്’ ആകും; ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്ന് വെയ്ൻ റൂണി38 വയസായിരുന്നു. ഡച്ച് ഫുട്ബോള്‍ അസോസിയേഷനാണ് പ്രസ്താവനയിലൂടെ മരണവിവരം പുറത്തുവിട്ടത്. ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനായി ആദ്യം ഫിഫ റോബ് ഡൈപറിങ്കിനെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ മത്സരം ആരംഭക്കുന്നതിന് ഒരുമാസം മുന്നേയാണ് തീരുമാനം ഫിഫ ഒഴിവാക്കിയത്. വാർ ആയിട്ടായിരുന്നു ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.Also read: അർജന്‍റീന-ഇംഗ്ലണ്ട് സെമിഫൈനൽ നിയന്ത്രിക്കുന്നത് അമേരിക്കൻ റഫറി ഇസ്മയിൽ എൽഫാത്ത്റഫറിയുടെ വിയോ​ഗത്തിൽ കുടുംബത്തിനും ഡച്ച് ഫുട്ബോൾ അസോസിയേഷനുമുണ്ടായ വിഷമത്തിൽ പങ്കുചേരുന്നതായി ഫിഫ അറിയിച്ചു. 2017 മുതലാണ് റോബ് മല്‍സരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സജീവമായത്. 2024 ലെ യൂറോ കപ്പില്‍ വാര്‍ ഒഫീഷ്യലായും സേവനം അനുഷ്ഠിച്ചു.The post ആദ്യം ഫിഫ ലോകകപ്പിലേക്ക് തെരഞ്ഞെടുത്തു, പിന്നീട് ഉപേക്ഷിച്ചു; റെഫറി റോബ് ഡൈപറിങ്ക് മരിച്ച നിലയിൽ appeared first on Kairali News | Kairali News Live.