എംഎസ്സി എല്‍സ ത്രീ കപ്പൽ അപകടത്തിൽ നിർണായക നിർദേശവുമായി ഹൈക്കോടതി. കപ്പലിന്റെ അവസ്ഥ പരിശോധിക്കാനാകുമോ എന്ന് ഹൈക്കോടതി. വിദഗ്ധ പരിശോധന നടത്താന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദ്ദേശം. കപ്പലപകടത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനും കോടതിയുടെ വിമര്‍ശനം.എംഎസി എൽസ ത്രീ കപ്പൽ അപകടം നടന്ന് ഒരു വർഷം പിന്നിട്ടിടും സമഗ്രമായ പരിസ്ഥിതിയാഘാത പഠനമോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങൾ. കപ്പൽ അപകടം മറ്റു കപ്പലുകളുടെ നാവിക ദിശാഗതിക്കോ പരിസ്ഥിതിക്കോ ദോഷമുണ്ടാക്കിയോ എന്ന് പരിശോധിക്കാനാണ് കോടതി നിർദ്ദേശം. കടലിന്റെ അടിത്തട്ടില്‍ കപ്പല്‍ സൃഷ്ടിച്ച ആഘാതവും പരിശോധിക്കണം.also read; നാരങ്ങാനീരിനെ ചൊല്ലി ത‍ർക്കം ; തൃശ്ശൂരിൽ സംഘർഷം, നിരവധി പേർക്ക് പരുക്ക്വിദഗ്ധ പരിശോധന നടത്താന്‍ നാവിക സേനയ്ക്ക് കഴിയുമോ എന്ന കാര്യം കോടതിയെ അറിയിക്കണം. വിദഗ്ധ ഏജന്‍സിയെയോ ശാസ്ത്രീയ പരിശോധനാ വിദഗ്ധരെയോ ഇതിനായി നിയോഗിക്കുകയും വേണം. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കണമെന്നും ഹൈക്കോടതി പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു.എംഎസി എൽസ ത്രീ കപ്പൽ അപകടത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കടലിൽ മുങ്ങിക്കിടക്കുന്ന കപ്പലുകളിലെ കണ്ടെയ്നറുകളിൽ നിന്ന് ടൺ കണക്കിലെ രാസവസ്തുക്കൾ ആണ് കടലിലേക്ക് ഒഴുകിയിരുന്നത്. ഇത് കടലിൽ ഉണ്ടാക്കിയ ആഘാതവും ആവാസ വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റവും പരിശോധനയ്ക്ക് വിധേയമായിട്ടില്ല.The post എംഎസി എല്സ 3 കപ്പല് അപകടം; മുങ്ങിയ കപ്പലിന്റെ അവസ്ഥ പരിശോധിക്കണമെന്ന് ഹൈക്കോടതി appeared first on Kairali News | Kairali News Live.