ഭർതൃ വീട്ടിൽ യുവതിയുടെ ആത്മഹത്യ; മകൾ ജാതി അധിക്ഷേപം നേരിട്ടെന്ന ആരോപണവുമായി കുടുംബം

Wait 5 sec.

ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ സംഭവത്തിൽ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. ഭര്‍ത്താവിന്‍റെ വീട്ടിലെ മാനസിക ശാരീരിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.ഭര്‍ത്താവിന്‍റെ വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ചെന്നാണ് യുവതിയുടെ വീട്ടില്‍ അറിയിച്ചത് എന്നാൽ യുവതിക്ക് നേരെ ജാതി അധിക്ഷേപവും ഉണ്ടായതായി കുടുംബ പറയുന്നു. ഞായറാ‍ഴ്ച രാത്രി 8.30ഓടെയാണ് യുവതി മരിച്ച വിവരം വീട്ടിൽ അറിയിച്ചത്. മലയിൻകീഴ് പോലീസ് കാവ്യയുടെ വീട്ടിലെത്തി അമ്മയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിalso read; നാരങ്ങാനീരിനെ ചൊല്ലി ത‍ർക്കം ; തൃശ്ശൂരിൽ സംഘർഷം, നിരവധി പേർക്ക് പരുക്ക്വിവാഹം കഴിഞ്ഞ സമയം മുതൽ വീട്ടിൽ വഴക്ക് ആണെന്നും ജാതി പറഞ്ഞും സ്ത്രീധനം നൽകിയില്ല എന്ന് പറഞ്ഞും പ്രശ്നങ്ങൾ സൃഷ്ടിച്ചതായും മകൾക്ക് ഒരിക്കലും സ്വസ്ഥത അനുഭവിച്ചിട്ടില്ലെന്നും യുവതിയുടെ അമ്മ ശാന്ത മാധ്യമങ്ങളോട് പറഞ്ഞു.പല ദിവസങ്ങളും പട്ടിണിക്കിട്ടു. ആഹാരം ഉണ്ടാക്കാനും സമ്മതിക്കില്ല. ഭർത്താവിന്റെ അമ്മ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. കഴിഞ്ഞ ദിവസവും വീട്ടിൽ വഴക്ക് ഉണ്ടായി. ചിക്കൻ കറി കൂടുതൽ കഴിച്ചു എന്ന പേരിൽ ആണ് വഴക്ക് ഉണ്ടാക്കിയത്. കുളിമുറിയിൽ കയറി നിന്ന് മകൾ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും യുവതിയുടെ അമ്മ പറഞ്ഞു.The post ഭർതൃ വീട്ടിൽ യുവതിയുടെ ആത്മഹത്യ; മകൾ ജാതി അധിക്ഷേപം നേരിട്ടെന്ന ആരോപണവുമായി കുടുംബം appeared first on Kairali News | Kairali News Live.