തിരുവനന്തപുരം | കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയിലെ തിരുത്തല്‍ നടപടികള്‍ സെപ്തംബറില്‍ ചേരുന്ന വിശാല സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു. പാര്‍ട്ടി നയം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും എം എ ബേബി പറഞ്ഞു.തിരഞ്ഞെടപ്പ് ജയം ഉറപ്പിച്ചുള്ള രീതിയിലെ പ്രചാരണവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളും വിനയായി. പാര്‍ട്ടി എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താന്‍ കഴിയാത്തതാണ് തോല്‍വിയുടെ മുഖ്യ കാരണമായി സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ വീഴ്ചയില്‍ എല്ലാവരും സ്വയം വിമര്‍ശനം നടത്തണം. പാര്‍ട്ടിയിലെ നേതാക്കളുടെ ധാര്‍ഷ്ട്യം മാറ്റിവയ്ക്കണമെന്നതും കേന്ദ്രകമ്മിറ്റി അംഗീകരിച്ച കാര്യമാണെന്നും എം എ ബേബി വ്യക്തമാക്കി.സെപ്തംബറില്‍ ചേരുന്ന വിശാല സംസ്ഥാന സമിതിയാണ് തിരുത്തല്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത്. നേതൃമാറ്റം വേണമോ എന്ന കാര്യവും അവിടെ ചര്‍ച്ചയാകും.സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി .Content Highlights: CPM General Secretary M A Baby announced that the broad state committee meeting in September will decide on corrective actions for the election defeat. The central committee identified flaws in candidate selection, campaigning, and a failure to convey party policies. Leadership changes and leaders’ arrogance will be discussed, though no complaint was received against K K Ragesh.