ബഹിരാകാശ ദൗത്യവുമായി ആദ്യ മലയാളി അനിൽ മേനോൻ കുതിച്ചുയർന്നു

Wait 5 sec.

ബൈക്കനൂർ | ഇന്ത്യൻ വംശജനായ, മലയാളി വേരുകളുള്ള അമേരിക്കൻ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (International Space Station) എട്ടു മാസത്തെ ദൗത്യത്തിനായി യാത്ര തിരിച്ചു. കസഖ്‌സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 8.17നാണ് റഷ്യൻ നിർമിത സോയൂസ് എം എസ് 29 പേടകം യാത്ര ആരംഭിച്ചത്.  റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും അനിലിനൊപ്പം പേടകത്തിലുണ്ട്. ഇന്ന് രാത്രി 11.26 ഓടെ സംഘം നിലയത്തിലെത്തും.അത്യാധുനികമായ മെഡിക്കൽ, ടെക്നോളജി പരീക്ഷണങ്ങൾ (Technology Experiments) നടത്തുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ യാത്ര. വരുംകാലത്തെ ബഹിരാകാശ പര്യവേക്ഷണങ്ങൾക്ക് ആവശ്യമായ നിർണ്ണായക വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ബഹിരാകാശ യാത്രികൻ എന്നതിലുപരി ഒരു ഗവേഷകൻ എന്ന നിലയിലും അനിൽ മേനോൻ ഈ ദൗത്യത്തിൽ പങ്കാളിയാകും. ബഹിരാകാശ മേഖലയിൽ പ്രവർത്തിക്കുന്ന അനിൽ മേനോൻ എമർജൻസി മെഡിസിനിലും ഏറോസ്പേസ് മെഡിസിനിലും വിദഗ്ധനാണ്. അതിനാൽ തന്നെ ദൗത്യത്തിനിടെ അദ്ദേഹം ഒരു ഗവേഷകൻ മാത്രമല്ല, ഒരു പരീക്ഷണ വസ്തു (Test Subject) കൂടിയായിരിക്കും.ഒറ്റപ്പാലത്ത് വേരുകളുള്ള യുഎസ് പൗരനാണ് അനിൽ മേനോൻ. ബഹിരാകാശത്തേക്ക് പോകുന്ന ആദ്യ മലയാളി എന്ന സവിശേഷതയും ഈ ദൗത്യത്തിനുണ്ട്.ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിലും സ്റ്റാൻഫാർഡിൽ നിന്ന് എൻജിനീയറിങ്ങിലും മെഡിസിനിലും പഠനം പൂർത്തിയാക്കിയ അനിൽ മേനോൻ എമർജൻസി മെഡിസിൻ ഡോക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. യുഎസ് എയർഫോഴ്സിലും സ്പേസ് ഫോഴ്സിലും ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിച്ച ശേഷമാണ് സ്പേസ് എക്സിൽ അദ്ദേഹം ചേർന്നത്. 2021ലാണ് നാസയുടെ ആസ്ട്രോനോട്ട് സംഘത്തിലേക്ക് അനിൽ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്.റഷ്യയിലെ ഗഗാറിൻ കോസ്‌മോനട്ട് പരിശീലന കേന്ദ്രത്തിൽ, നാസയിലെ ബഹിരാകാശയാത്രിക അനിൽ മേനോൻ, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവർ സോയൂസ് എംഎസ്-29 പ്രൈം ക്രൂ അംഗങ്ങളായി ഫോട്ടോക്ക് പോസ് ചെയ്യുന്നു.Also Readആദ്യമായി ബഹിരാകാശത്തേക്ക് കുതിക്കാൻ മലയാളി വേരുള്ള അനിൽ മേനോൻ; നാസയുടെ ചരിത്ര ദൗത്യം ജൂലൈ 14 ന്എട്ട് മാസത്തോളം നീളുന്ന ദൗത്യമാണ് അനിൽ മേനോൻ നിർവഹിക്കുക. ഈ കാലയളവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ താമസിച്ച് വിവിധ ശാസ്ത്രീയ പരീക്ഷണങ്ങളിൽ അദ്ദേഹം പങ്കാളിയാകും. മൈക്രോ ഗ്രാവിറ്റിയിൽ മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ബഹിരാകാശ നിലയത്തിലെ ശുദ്ധജലത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ദ്രാവകം സിരകളിലേക്ക് കുത്തിവയ്ക്കുന്ന പരീക്ഷണം, നിർമിത ബുദ്ധിയെ മെഡിക്കൽ രംഗവുമായി കോർത്തിണക്കിയുള്ള ഗവേഷണങ്ങൾ എന്നിവയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഡോക്ടറിൽ നിന്ന് ബഹിരാകാശ സഞ്ചാരിയിലേക്കുള്ള അനിൽ മേനോന്റെ വളർച്ച വലിയ കഠിനാധ്വാനത്തിന്റെ ഫലമാണ്.Content Highlights:Indian-origin NASA astronaut Anil Menon has launched on an 8-month mission to the International Space Station. He will conduct medical and technology experiments to aid future deep-space exploration.