ബി ജെ പി ഭരണത്തിന് കീഴിലെ ഗുജറാത്തിൻ്റെ അവസ്ഥ അനുദിനം താഴേക്ക് എന്നതിൻ്റെ തെളിവുകളാണ് പുറത്ത് വരുന്നത്. കേരളത്തോട് ഗുജറാത്തിനെ കണ്ട് പഠിക്കാൻ പറയുന്ന ബി ജെ പി നേതാക്കൾക്കുൾപ്പെടെയുള്ള മറുപടി കൂടിയാണ് ഇത്. കേന്ദ്ര സർക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യ (SDG) പുരോഗതി റിപ്പോർട്ട് പ്രകാരം വിദ്യാഭ്യാസ രംഗത്ത് ഗുജറാത്ത് ദേശീയ ശരാശരിയേക്കാൾ പിന്നിലാണെന്ന് സൂചിപ്പിക്കുന്നു.സ്കൂൾ വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ പ്രവേശനം, വിദ്യാർത്ഥികളുടെ പഠന നിലവാരം എന്നിവയിൽ സംസ്ഥാനം ഏറെ പിന്നിലാണ്. ഗുജറാത്തിൽ പ്ലസ് ടു പൂർത്തിയാക്കുന്ന വിദ്യാർഥികൾ കേവലം 50.82% മാത്രമാണ്. അതായത് ആകെ കുട്ടികളിൽ പകുതിയിൽ അധികം പേരും പ്ലസ് ടു പൂർത്തിയാക്കാതെ പഠനം ഉപേക്ഷിക്കുന്നു. ദേശീയ ശരാശരിയിൽ പ്ലസ് ടു പൂർത്തിയാക്കുന്നത് 61.14% ആണ്. പ്ലസ് ടു പൂർത്തിയാക്കിയവരിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നവർ 26.2% മാത്രമാണ്. ദേശീയ ശരാശരി 29.5% ആണ്.Also read: പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന കേന്ദ്ര വാദം നാസി ജർമനിയിലെ നടപടികൾ പോലെ: എം എ ബേബിഇതോടെ കോളേജ് പ്രവേശനത്തിൽ ഗുജറാത്ത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയിൽ 23-ാം സ്ഥാനത്തായി. കുട്ടികൾ പ്രാഥമിക തലത്തിൽ തന്നെ സ്കൂളുകളിലേക്ക് പോകുന്നില്ലെന്ന വിവരവും പുറത്തു വരുന്നു. അതായത് പ്രാഥമിക തലത്തിൽ നെറ്റ് എൻറോൾമെന്റ് റേഷ്യോ 77.9% ഉം അപ്പർ പ്രൈമറി തലത്തിൽ 67.5% ഉം മാത്രമാണുള്ളത്. പൊതു വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിപ്പിക്കുന്ന നിലപാടും വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ വത്കരണവും ഗുജറാത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ ഇല്ലാതാക്കുന്നു. നരേന്ദ്ര മോദിയുടെ ഗുജാത്തിൻ്റെ യദാർഥ മുഖമാണ് വീണ്ടും പുറത്തെത്തിയത്.The post പ്ലസ് ടു പൂർത്തിയാക്കാതെ പകുതിയിലേറെ വിദ്യാർഥികൾ; ഗുജറാത്തിൽ തകർന്നടിഞ്ഞ് വിദ്യാഭ്യാസ മേഖല appeared first on Kairali News | Kairali News Live.