‘ഈ ചിത്രങ്ങൾ എല്ലാം പറയും’ ; വിവാദങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ

Wait 5 sec.

മണ്ണാർക്കാട് സ്കൂളിലെ അവാർഡ് ദാന ച‍ടങ്ങിനെ തുടർന്നുണ്ടായ വിവാദത്തിൽ വിമർശനങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ. മണ്ണാർക്കാട് വിവാദം? ഈ ചിത്രങ്ങൾ എല്ലാം പറയും എന്ന ക്യാപ്ഷനോടെ ചിത്രങ്ങൾ പങ്കു വച്ചുകൊണ്ടാണ് കെടി ജലീൽ മറുപടി നൽകിയത്.മണ്ണാർക്കാട് നഗരസഭയിലെ ജി.എം. യു.പി സ്കൂളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സിപിഐഎം നേതാവുമായ ഡോ. കെ ടി ജലീൽ അപമാനിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് വിദ്യാർത്ഥികൾ രം​ഗത്ത് വന്നിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിനോടാണ് ജലീലിന്റെ അടുത്തെത്തിയ വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ പറഞ്ഞത്.ഒരു അധ്യാപകനോ രക്ഷിതാവോ തങ്ങളുടെ നന്മയ്ക്കായി തെറ്റുകൾ തിരുത്തി നൽകുന്ന രീതിയിലുള്ള സമീപനമാണ് അദ്ദേ​ഹത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായതെന്ന് വിദ്യാ‌ർത്ഥികൾ പറഞ്ഞു. ഹിന്ദിയിൽ എ പ്ലസ് ലഭിച്ച കുട്ടികളെയാണ് അദ്ദഹേം വേദിയിലേക്ക് വിളിച്ചത്.അവരുടെ പേരും മേൽവിലാസവും ഹിന്ദിയിൽ എഴുതാൻ ജലീൽ ആവശ്യപ്പെടുകയും അതിൽ വന്ന തെറ്റുകൾ തിരുത്തി നൽകുകയും ചെയ്തു.The post ‘ഈ ചിത്രങ്ങൾ എല്ലാം പറയും’ ; വിവാദങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ appeared first on Kairali News | Kairali News Live.