ഡിവൈഎഫ്എയുടെ പൊതിച്ചോർ വിതരണത്തെ വിമർശിച്ച കെ മുരളീധരന് മറുപടിയുമായി കേരള സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും ഡിവൈഎഫ്ഐ നേതാവുമായ ഡോ ഷിജുഖാൻ.ബാനർ അഴിപ്പിക്കുമെന്ന് പറയാൻ, ജീവിതത്തിൽ ഇന്നുവരെ ഒരു ബാനറും കെട്ടിയിട്ടില്ലാത്ത ഒരു പോസ്റ്ററും ഒട്ടിച്ചിട്ടില്ലാത്ത ഏത് മുരളീധരനും കഴിയുമെന്ന് ഡോ ഷിജുഖാൻ പറഞ്ഞു. പക്ഷേ, പൊതിച്ചോറിന്റെ ബാനർ ഞങ്ങൾ കെട്ടിയത് ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലാണ്; അത് അഴിച്ചുമാറ്റാൻ ‘പത്ത് ജന്മം ജനിച്ചാലും’ കഴിയില്ലെന്നും ഡോ. ഷിജുഖാൻ കൂട്ടിച്ചേർത്തു.also read; ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം നിർത്തുമെന്ന് പറയുന്നത് മുരളീധരന്റെ അപക്വമായ പ്രഖ്യാപനങ്ങളിൽ ഒന്നുമാത്രം: പി എസ് സഞ്ജീവ്സർക്കാർ ആശുപത്രികളിൽ ബാനർ കെട്ടി സംഘടനകൾ നടത്തുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കുമെന്നാണ് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണ വിതരണം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും കെ മുരളീധരൻ വ്യക്തമാക്കുകയുണ്ടായി. എന്നാൽ, വർഷങ്ങളായി ഡിവൈഎഫ്ഐ നടപ്പിലാക്കുന്ന പൊതിച്ചോർ വിതരണം ഇല്ലാതാക്കുകയാണ് കെ മുരളീധരന്റെ ലക്ഷ്യം.ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ശക്തമാണ്. ഇടതു സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എങ്കിലും നിലപാടിലുറച്ച് നിൽക്കുകയാണ് കെ മുരളീധരൻ. എന്ത് വില കൊടുത്തും പദ്ധതി നിർത്തലാക്കുമെന്ന് മുരളീധരൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.The post ‘ബാനർ അഴിപ്പിക്കുമെന്ന് പറയാൻ, ജീവിതത്തിൽ ഇന്നുവരെ ഒരു ബാനറും കെട്ടിയിട്ടില്ലാത്ത ഏത് മുരളീധരനും കഴിയും’: രൂക്ഷവിമർശനവുമായി ഡോ ഷിജുഖാൻ appeared first on Kairali News | Kairali News Live.