‘കള്ളന്‍ വിജയനില്ല’ ; ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ പ്രതികരിച്ച് എം സ്വരാജ്

Wait 5 sec.

തിരുവനന്തപുരം |  ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ പ്രതികരിച്ച് എം സ്വരാജ്. വിവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ കൂടിയായ എം സ്വരാജ് പ്രതികരിച്ചു. വിഎസ് അച്യുതാനന്ദനെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അച്ചടിച്ച വാരാന്തപ്പതിപ്പ് പുറത്തിറക്കാത്തതായിരുന്നു വിവാദമായത്.വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്ക്കരുതെന്ന് സ്വരാജ് പറഞ്ഞു. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ലെന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്നമുണ്ടായി. ഇപ്പോള്‍ ആ തകരാര്‍ പരിഹരിച്ചു. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരുമെന്ന് പറഞ്ഞത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ കൊടുത്തത്. കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ല-എം സ്വരാജ് വ്യക്തമാക്കി. വിഎസിന്റെ മുന്‍ പ്രസ് സെക്രട്ടറി കെ വി സുധാകരന്‍ എഴുതിയ അനുസ്മരണ ലേഖനം ഉള്‍പ്പെടുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പാണ് അച്ചടിച്ച ശേഷം ഇന്ന് പുറത്തിറങ്ങാതിരുന്നത്. ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന തലക്കെട്ടോടെയായിരുന്നു വിഎസിനെക്കുറിച്ചുള്ള ലേഖനം. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. ഇതിന് പിന്നാലെ, ‘കള്ളന്‍ വിജയന്‍’ എന്ന തലക്കെട്ടില്‍ വാരാന്തപ്പതിപ്പില്‍ വന്ന ഫീച്ചറാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്നും ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണം വന്നു. പുല്ലാംപാറ നാടക ഗ്രാമത്തിലെ വിജയന്‍ എന്ന ആളെ കുറിച്ചായിരുന്നു ‘കള്ളന്‍ വിജയന്‍’ എന്ന ഫീച്ചര്‍ എന്നായിരുന്നു ദേശാഭിമാനിയുടെ അനൗദ്യോഗിക വിശദീകരണംContent Highlights: Deshabhimani Resident Editor M Swaraj dismissed rumors surrounding the withdrawal of the weekly edition featuring VS Achuthanandan. He clarified that a technical malfunction at a private printing press caused the delay. Swaraj rejected claims regarding controversial feature titles.