മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമര്‍ശിച്ചതില്‍ പാര്‍ട്ടി വക്താക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കെപിസിസി. വ്യക്തിപരമായ അഭിപ്രായ പ്രകടനം പാടില്ലെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ പറയേണ്ടത് പാര്‍ട്ടി വേദിയില്‍ മാത്രമാണെന്നും കെപിസിസി ഇറക്കിയ കുറിപ്പില്‍ പറയുന്നു. മീഡിയ പേഴ്സണ്‍ ദീപ്തി മേരി വര്‍ഗീസാണ് സര്‍ക്കുലര്‍ നല്‍കിയത്. വക്താക്കള്‍ ചേരി തിരിഞ്ഞു ഏറ്റുമുട്ടുന്ന സ്ഥിതി രൂക്ഷമായതോടെയാണ് നിര്‍ദേശം വന്നത്. ചില വക്താക്കള്‍ മുഖ്യമന്ത്രിയെ വിമര്‍ച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി നിര്‍ദേശം പുറപ്പെടുവിച്ചത്.ALSO READ: വഖഫ് ബോർഡ് തർക്കം: യുഡിഎഫ് സർക്കാരിന്റേത് മതന്യൂനപക്ഷങ്ങളെയും മതനിരപേക്ഷതയെയും വഞ്ചിക്കുന്ന നിലപാടെന്ന് പി. രാജീവ്മുഖ്യമന്ത്രി വിഡി സതീശനെതിരായ വിമര്‍ശനത്തിന് പിന്നാലെ അനൂപ് വി ആറിനെയും, ജിന്റോ ജോണിനെയും പാര്‍ട്ടി മീഡിയ പാനലില്‍ നിന്ന് ഒഴിവാക്കണം എന്ന് സതീശന്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി രാജു പി നായര്‍ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനും പരാതി നല്‍കി. മുഖ്യമന്ത്രിയെ വിമര്‍ശിച്ചവര്‍ വക്താക്കളായി തുടരുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് പരാതിയില്‍ രാജു പി നായരുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ സര്‍ക്കുലര്‍.The post അങ്ങനെയൊന്നും പറയേണ്ട; പ്രതികരണങ്ങളിൽ വക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി appeared first on Kairali News | Kairali News Live.