ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം നിർത്തലാക്കുന്നത് മുരളീധരന്റെ അപക്വമായ പ്രഖ്യാപനങ്ങളിൽ ഒന്നുമാത്രമാണെന്ന് പി എസ് സഞ്ജീവ്. എന്തിന്റെ പേരിലാണ് ആഹാര വിതരണം തടസ്സപ്പെടുത്തുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളുടെ രാഷ്ട്രീയ ബോധത്തെ ചോദ്യം ചെയ്യാൻ മന്ത്രി വളർന്നിട്ടില്ല. ഇതിനെതിരെ ജനം തിരിച്ചടിക്കും.രാഷ്ട്രീയ വൈരാഗ്യം വച്ചാണ് പദ്ധതി ഇല്ലാതാക്കുന്നത്. ഡാഡിയൻഷിപ്പ് ഉള്ളതുകൊണ്ടാണ് മുരളീധരൻ ഇതുവരെ എത്തിയത്. പൊതിച്ചോറ് വിതരണം തടഞ്ഞു നോക്ക്, അപ്പോൾ ബാക്കി നോക്കാം എന്നും സഞ്ജീവ് പറഞ്ഞു.ALSO READ: ‘കെ. കരുണാകരന്റെ ചിത്രം വെച്ചിട്ടുള്ള വീടുകളിൽ നിന്നും ബി.ജെ.പിക്കാരുടെ വീടുകളിൽ നിന്നും പൊതിച്ചോറ് നൽകുന്നുണ്ട്’; പാവപ്പെട്ടവന്റെ ചോറിൽ മണ്ണുവാരി ഇടരുതെന്ന് എ. എ. റഹീം എം.പികെ. മുരളീധരന്റെ ഉറക്കം കെടുത്തുന്നത് ഡി.വൈ.എഫ്.ഐയുടെ കൊടിയാണെന്നും എന്നാൽ ഭക്ഷണം നൽകുന്നവർക്കും കഴിക്കുന്നവർക്കും അത് വിശപ്പ് മാത്രമാണെന്നും റഹീം പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ ആംബുലൻസുകൾ ആശുപത്രികളിൽ സർവീസ് നടത്തുന്നുണ്ട്. ഈ കൊടിയോടുള്ള എതിർപ്പ് കാരണം നാളെ മുതൽ ഡി.വൈ.എഫ്.ഐ എന്നെഴുതിയ ആംബുലൻസുകൾ ആശുപത്രികളിൽ കയറരുതെന്ന് പറയുമോ എന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകർ വ്യാപകമായി രക്തദാനം നടത്തുന്നുണ്ട്. നാളെ ഡി.വൈ.എഫ്.ഐക്കാരന്റെ രക്തം സ്വീകരിക്കരുത് എന്ന് ഇവർ പറയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. പാവപ്പെട്ടവന്റെ ചോറിൽ മണ്ണുവാരി ഇടരുത് എന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, ഡി.വൈ.എഫ്.ഐ അഭിമാനത്തോടെ ഈ പൊതിച്ചോർ വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.The post ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം നിർത്തുമെന്ന് പറയുന്നത് മുരളീധരന്റെ അപക്വമായ പ്രഖ്യാപനങ്ങളിൽ ഒന്നുമാത്രം: പി എസ് സഞ്ജീവ് appeared first on Kairali News | Kairali News Live.