എന്‍ എസ് എസില്‍ ഏകാധിപത്യമെന്ന് കെ ബി ഗണേഷ് കുമാര്‍; മുഖ്യമന്ത്രിയെ പിന്തുണക്കാന്‍ ഗണേഷ് കുമാര്‍ ആരെന്ന് ജി സുകുമാരന്‍ നായര്‍

Wait 5 sec.

തിരുവനന്തപുരം |  എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണതകള്‍ വളരുകയാണെന്നും, എവിടെയായാലും ഏകാധിപതികള്‍ തകരുമെന്നും കെ ബി ഗണേഷ് കുമാര്‍. സോഡാ കുപ്പിയില്‍ ഗോലി ഇട്ടാല്‍ പിന്നെ കുപ്പി പൊട്ടിച്ചാലേ എടുക്കാന്‍ പറ്റൂ എന്ന് പറയുന്നതുപോലെ, എന്‍എസ്എസ് നേതൃത്വത്തില്‍ മാറ്റങ്ങള്‍ താനേ വരുമെന്നും ഏകാധിപത്യം അവസാനിക്കുമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ ലക്ഷ്യമിട്ടായിരുന്നു ഗണേഷ് കുമാറിന്റെ വാക്കുകള്‍.എന്‍എസ്എസിന്റെ ഭരണഘടന താന്‍ അന്വേഷിച്ചെങ്കിലും അത് ഒളിച്ചുവെച്ചിരിക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. മന്നത്ത് പത്മനാഭന്റെ സമാധി മന്ദിരം ക്ഷേത്രമാണെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്, എന്നാല്‍ അത് എല്ലാവര്‍ക്കുമായി തുറന്നു നല്‍കണമെന്നാണ് തന്റെ അഭിപ്രായം. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് തന്നെ പുറത്താക്കിയതിലെ നീതി സമൂഹം പരിശോധിക്കട്ടെ .തന്നെയും പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയെയും തണലായി കരുതിയവരാണ് ഇപ്പോള്‍ തനിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നതെന്നും, വിരട്ടലൊന്നും വേണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ എന്‍എസ്എസിനെ ആക്ഷേപിച്ചിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും, ഏതെങ്കിലും ഒരു സമുദായത്തെ മുഖ്യമന്ത്രി ആക്ഷേപിച്ചതായി അറിവില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.അതേ സമയം മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണെന്ന് ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. ഗണേഷ് കുമാര്‍ സര്‍ക്കാരിന്റെയോ എന്‍എസ്എസിന്റെയോ ഭാഗമല്ല. പിന്നെ ആര്‍ക്കും എന്തും പറയാം, അതുകൊണ്ട് മറുപടിയില്ലെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം സമാധി തുറന്നിട്ടിട്ട് വീട്ടില്‍ പോയിരിക്കാന്‍ ആകില്ലെന്നും ആവശ്യപ്പെടുമ്പോള്‍ തുറന്നു കൊടുക്കാറുണ്ടെന്നും അദേഹം പറഞ്ഞു.Content Highlights: KB Ganesh Kumar criticized the NSS leadership, accusing general secretary G Sukumaran Nair of dictatorship. Ganesh Kumar questioned the restriction on Mannam Samadhi and defended the Chief Minister against allegations. Sukumaran Nair hit back, dismissing Ganesh Kumar’s statements entirely