ചോറിന് പകരം രാത്രിയിലും പകലുമെല്ലാം ചപ്പാത്തി കഴിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, ചപ്പാത്തി വീട്ടിലുണ്ടാക്കിയാലോ വേഗം തന്നെ തണുത്തുറഞ്ഞ് കല്ലു പോലാവും. അതുകൊണ്ട് തന്നെ കടയിൽ നിന്ന് വാങ്ങുന്ന ഇൻസ്റ്റന്റ് ചപ്പാത്തിയെ ആശ്രയിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇനി കഷ്ടപ്പെടേണ്ട, എളുപ്പത്തിൽ സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാൻ വഴിയുണ്ട്.ചപ്പാത്തി സോഫ്റ്റ് ആവണമെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് മാവ് തയ്യാറാക്കാൻ എടുക്കുന്ന വെള്ളത്തിന്റെ അളവാണ്. കുഴയ്ക്കുന്ന പാത്രത്തിൽ ഒട്ടിപിടിക്കാതെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നുണ്ടെങ്കിൽ മാവ് പെർഫെക്ട് ആണെന്നാണ് അർത്ഥം. മാവ് കുഴയ്ക്കുമ്പോൾ ചെയ്യേണ്ടുന്ന ചില നുറുങ്ങുവഴികളുണ്ട്.also read; ഇനി ചോറ് ബാക്കിയായാൽ കളയല്ലേ; നല്ലൊരു കിടിലൻ പിസയുണ്ടാക്കാംമാവ് തയ്യാറാക്കുമ്പോൾ ചൂടുവെള്ളം വേണം ഉപയോഗിക്കാൻ. ആദ്യം ചൂടുവെള്ളം പാത്രത്തിലേക്ക് പകരം ‍ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് വേണം കുഴയ്ക്കാൻ. അതിന് ശേഷം കൈയിൽ ലേശം മാവെടുത്ത് കുഴച്ച് നോക്കുക. മാവ് നല്ല സോഫ്റ്റ് ആണെന്ന് തോന്നിയാൽ അൽപ്പനേരം അടച്ചുവയ്ക്കുക. മാവിലേക്ക് ഒരു വിരൽ താഴ്ത്തുമ്പോൾ, വിരൽ താഴ്ന്നു പോകുന്ന വിധത്തിൽ മാവ് ലൂസായിരിക്കണം. പിന്നീട് ലേശം എണ്ണ കൂടി തടവിയതിന് ശേഷം പരത്തിയെടുക്കാം.ചട്ടി നന്നായി ചൂടായതിന് ശേഷം മാത്രം ചപ്പാത്തി ചുട്ടെടുക്കുക. ചുട്ടെടുക്കുന്ന സമയത്ത് ചട്ടുകം കൊണ്ട് അമർത്താതിരിക്കാൻ ശ്രദ്ധിക്കണം. പാകമായ ചപ്പാത്തി ചട്ടിയിൽ നിന്ന് എടുക്കുന്നതിന് ശേഷം എണ്ണയോ നെയ്യോ പുരട്ടി ഒന്ന് ചൂടാക്കിയെടുക്കാം. ചുട്ടെടുക്കുന്ന ഓരോ ചപ്പാത്തിയും കാസറോളിൽ അടച്ചുവച്ച് സൂക്ഷിക്കുക. തുറന്നു വച്ചാൽ ചപ്പാത്തിയുടെ സോഫ്റ്റെനെസ് നഷ്ടമാവും.The post മാവ് കുഴച്ച് മണിക്കൂറുകളോളം വെക്കണ്ട; സോഫ്റ്റ് ചപ്പാത്തി കിട്ടാൻ ഈ ഒരൊറ്റ ട്രിക്ക് മതി appeared first on Kairali News | Kairali News Live.