ലോകകപ്പ് ഫുട്ബോൾ ഫൈനൽ സമയത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാമെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ക്ഷാമവുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ മാധ്യമങ്ങൾ ജനങ്ങൾ അറിയുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.ആകാശത്ത് കാർമേഘങ്ങൾ കാണുമ്പോൾ മയിലുകൾ നൃത്തം ചെയ്യുമെന്നാണ് ചൊല്ല്, എന്നാൽ ഇന്നത്തെ അവസ്ഥയിൽ കാർമേഘം കാണുമ്പോൾ മന്ത്രിയാണ് ആടുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. “മഴക്കാർ വാനിലേറുമ്പോൾ മയിൽ ആടുന്നു കൗതുകാൽ” എന്ന വരികളെ നിലവിലെ സാഹചര്യത്തിനനുസരിച്ച് “മഴക്കാർ വാനിലേറുമ്പോൾ മന്ത്രി ആടുന്നു കൗതുകാൽ” എന്ന് തിരുത്തി എഴുതാമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ‘ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ കറന്റ് പോകാതിരിക്കാനുള്ള നടപടി സ്വീകരിക്കണം’; വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം പാർട്ടി പ്രശ്നങ്ങൾ തീർക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ്അതേസമയം ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ സംസ്ഥാനത്ത് വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. മെസ്സി ഹെഡ് ചെയ്യാൻ പോയപ്പോൾ കരണ്ടു പോയ അനുഭവം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി തടസം നേരിടേണ്ടി വരുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണെന്നും, ഇക്കാര്യത്തിൽ യുഡിഎഫ് സർക്കാർ നൽകുന്ന ഉറപ്പുകൾ മുൻകാലങ്ങളിൽ പാളിയ ചരിത്രമാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം യുഡിഎഫ് സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.The post ലോകകപ്പ് ഫുട്ബോൾ ഫൈനൽ സമയത്ത് കറന്റ് പോകാതിരിക്കാൻ പ്രാർത്ഥിക്കാം: മന്ത്രി സണ്ണി ജോസഫ് appeared first on Kairali News | Kairali News Live.