കുട്ടിക്കൂട്ടത്തിന് കളി കാണാം, വീട്ടിലിരിക്കാം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Wait 5 sec.

തിരുവനന്തപുരം | വിദ്യാര്‍ഥികളായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത. ഉറക്കമൊഴിഞ്ഞ് ലോകകപ്പ് ഫൈനല്‍ കണ്ടാല്‍ സ്‌കൂളില്‍ പോകാനാകില്ലെന്ന ആശങ്ക പരിഹരിക്കപ്പെട്ടു. ഫൈനല്‍ പരിഗണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 20, തിങ്കള്‍) അവധി പ്രഖ്യാപിച്ചു.  മുഖ്യമന്ത്രി വി ഡി സതീശനാണ് അവധി നല്‍കാന്‍ നിര്‍ദേശിച്ചത്.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്.പിന്നീട് ഫുട്‌ബോള്‍ ആരാധകരായ കുട്ടിക്കൂട്ടവും വിവിധ മേഖലകളില്‍ നിന്നുള്ളവരും ഇതേ ആവശ്യമുന്നയിച്ചിരുന്നു.Content Highlights: Several schools across Kerala have declared a holiday on Monday for the FIFA World Cup final match. The decision aims to prevent students from being sleep deprived or exhausted due to the late night kickoff between Argentina and Spain. Former Education Minister V Sivankutty also requested a state holiday.