മലയാളത്തിൽ 2008 ൽ പുറത്തിറങ്ങിയ ഒരു മാസ് എൻ്റർടെയ്നറാണ് റെഡ് ചില്ലീസ്. കുറച്ച് സുഹൃത്തുക്കളുടെ കഥ പറയുന്നതും മറ്റ് ത്രില്ലിങ്ങായ സംഭവ വികാസങ്ങളുമുള്ള ചിത്രത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ഒരു കാമിയോ റോളെന്ന് തോന്നിക്കും വിധമാണ് മോഹൻലാലിന്റെ കഥാപാത്രം. എന്നാൽ ചിത്രത്തിൽ കഥാപാത്രത്തിന്റെ പ്രാധാന്യം ചെറുതല്ല. ഒ എം ആർ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ മോഹൻലാൽ എത്തുന്നത്. എന്നാൽ സിനിമ വേണ്ട നിലയിൽ വിജയിച്ചിട്ടില്ലെന്ന പോരായ്മയുമണ്ടായരുന്നു.ഇതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ ഷാജി കൈലാസ്. സിനിമയിൽ ആദ്യം മോഹൻലാലിൻ്റെ ശബ്ദം മാത്രമാണ് ഉദ്ദേശിച്ചത്. ഒരു ഫോണിലൂടെ പ്രത്യക്ഷ്പ്പെടുന്ന കഥാപാത്രമായിരുന്നു മോഹൻലാൽ. എന്നാൽ മോഹൻലാലിന്റെ മറ്റെന്തോ തിരക്ക് കാൻസൽ ആകുകയും അതിനാൽ തങ്ങളുടെ സിനിമയിൽ ലാലേട്ടൻ കൂടുതൽ സമയം എത്താമെന്ന് പറയുകയും ചെയ്തു.Also read: രാമനാഥന് ഇതും വശമുണ്ടോ? നായക്കുട്ടിയെ വരയ്ക്കുന്ന മഞ്ജു വാര്യരുടെ വിഡിയോ വൈറൽമോഹൻലാലൽ സിനിമയിലുണ്ടാകുമ്പോൾ കഥാപാത്രത്തിൻ്റെ പ്രാധാന്യം വർധിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുകയും റീ റൈറ്റ് ചെയ്യുകയുമായിരുന്നു. അദ്ദേഹത്തെ കിട്ടുമ്പോൾ അത് വേണ്ട തരത്തിൽ ഉപയോഗപ്പെടുത്തണമെന്ന് തോന്നി. അതിനാലാണ് മോഹൻലാലിൻ്റെ റോൾ വലുതാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആ സമയത്ത് മറ്റുള്ള ഭാഗങ്ങൾ വെട്ടിച്ചുരുക്കേണ്ടി വന്നതായും ഷാജികൈലാസ് പറഞ്ഞു.The post ശബ്ദം തേടിച്ചെന്നു ആള് മൊത്തമായി എത്തി; റെഡ് ചില്ലീസിൽ ലാലേട്ടനെത്തിയ കഥ, സിനിമ നേരിട്ട വെല്ലുവിളിയും: ഷാജി കൈലാസ് appeared first on Kairali News | Kairali News Live.