അർജന്റീനയോട് തോൽവി; പരിശീലകനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരങ്ങൾ

Wait 5 sec.

ലോകകപ്പിന്റെ സെമിയിൽ മുന്നിട്ടു നിന്ന ശേഷം അർജന്റീനയോട് തോൽവി ഏറ്റുവാങ്ങി ഫൈനൽ കാണാതെ പുറത്തതായിരിക്കുകയാണ് ഇംഗ്ലണ്ട്. തോൽവിക്ക് പിന്നാലെ പരിശീലകൻ തോമസ് ടുച്ചെലിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നിരിക്കുന്നത്.കളിയുടെ 55ആം മിനുട്ടിൽ ലീഡ് നേടിയതിനു പിന്നാലെ അഞ്ചു പേരെ പ്രതിരോധത്തിലേക്ക് പിൻവലിച്ചു കളിച്ച ഇംഗ്ലണ്ടിന്റെ തന്ത്രമാണ് ഒടുവിൽ രണ്ടു ഗോളുകൾ നേടാൻ അർജന്റീനയെ സഹായിച്ചതെന്ന വിമർശനം ഉയർന്നു കഴിഞ്ഞു, കൂടാതെ സ്‌ക്വാഡിന്റെ തെരഞ്ഞെടുപ്പിലും , മത്സരത്തിൽ പകരക്കാരെ ഇറക്കിയതിലും പാളിച്ച പറ്റി എന്ന പല വെറ്ററൻ കളിക്കാരും ആരോപിക്കുന്നു.ലീഡ് നേടിയ ശേഷം ടീം പ്രതിരോധത്തിലേക്ക് വലിഞ്ഞതാണ് പരാജയത്തിന് പിന്നിലെന്ന് മുൻ നായകൻ വെയ്ൻ റൂണി ആരോപിച്ചു. “മെസ്സിയെയും കൂട്ടരെയും സ്വതന്ത്രമായി ആക്രമിക്കാൻ വിടുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്,” അദ്ദേഹം പ്രതികരിച്ചു. സ്വന്തം ടീമിൽ വിശ്വാസമില്ലാത്ത വ്യക്തിയെ പോലെയാണ് ടുച്ചെൽ പെരുമാറിയതെന്ന് ജോ ഹാർട്ട് പറഞ്ഞു.അതേസമയം തന്റെ തീരുമാനങ്ങളെ ന്യായീകരിച്ചാണ് ടുച്ചെൽ രംഗത്തെത്തിയത്. മാർകസ് രാഷ്‌ഫോർഡിനെ പോലെയുള്ള മികച്ച സ്‌ട്രൈക്കർമാർ ബെഞ്ചിൽ ഉള്ളപ്പോൾ എന്തുകൊണ്ട് ഡാൻ ബർനിനെയും നിക്കോയെയും കളത്തിലിറക്കി എന്ന ചോദ്യത്തിന് അർജന്റീന അവസരങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ ആയിരുന്നു അതെന്നാണ് അദ്ദേഹം പ്രതികരിച്ചത്.The post അർജന്റീനയോട് തോൽവി; പരിശീലകനെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് താരങ്ങൾ appeared first on ഇവാർത്ത | Evartha.